കല്‍പ്പറ്റ : വയനാട് ലോകസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയല്ലാതെ മറ്റൊരു രാഹുല്‍ ഗാന്ധി കൂടി മത്സരിക്കുന്നു. കോട്ടയം എരുമേലി സ്വദേശി രാഹുല്‍ ഗാന്ധി കെ.ഇ ആണ് രാഹുലിന്റെ അപരനായി രംഗത്തെത്തിയിരിക്കുന്നത്.
പേരില്‍ ചെറിയൊരു വ്യത്യാസവുമായി മറ്റ് രണ്ട് പേര്‍കൂടി രാഹുല്‍ ഗാന്ധിക്ക് വെല്ലുവിളിയുമായി രംഗത്തുണ്ട്.
അഖിലഇന്ത്യ മക്കള്‍ കഴകം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന തമിഴ്‌നാട് സ്വദേശി രാഘുല്‍ഗാന്ധി.കെ ആണ് ഒരാള്‍. മറ്റേയാളുടെ പേരില്‍ രാഹുല്‍ ഇല്ല എന്നാല്‍ ഗാന്ധിയുണ്ട്. ശിവപ്രസാദ് ഗാന്ധിയാണ് ഈ മൂന്നാമന്‍. മൂന്ന് പേരും അവസാന ദിനത്തിലാണ് പത്രിക നല്‍കിയിരിക്കുന്നത്.
അപരന്‍മാരെ ഇറക്കിയുള്ള കളി രാഷ്ട്രീയധാര്‍മികതക്ക് നിരക്കുന്നതല്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. എന്നാല്‍ അപരന്‍മാരുമായി തങ്ങള്‍ക്ക് ബന്ധമൊന്നുമില്ലെന്ന് ഇടതുമുന്നണിയും വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിക്ക് ഡമ്മി സ്ഥാനാര്‍ത്ഥിയായി ആരും പത്രിക സമര്‍പ്പിച്ചിട്ടില്ല.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സിപിഐയിലെ പിപി സുനീറാണ് രാഹുല്‍ഗാന്ധിയുടെ പ്രധാന എതിരാളി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളിയും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
സരിത.എസ്.നായരും വയനാട്ടില്‍ പത്രിക നല്‍കിയിട്ടുണ്ട്.




