Section

malabari-logo-mobile

മുസ്ലീം പ്രാതിനിധ്യം കുറയുന്നു : കോണ്‍ഗ്രസിനെതിരെ ഗൗരവതരമായ വിമര്‍ശനുവുമായി സമസ്ത

HIGHLIGHTS : സിദ്ധീഖിന് മറ്റൊരു സീറ്റ് നല്‍കണം കോഴിക്കോട്:  കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടികയില്‍ മുസ്ലീം പ്രാതിനിധ്യം കുറയുന്നതില്‍ പ്രതിഷേധവുമായി സമസ...

സിദ്ധീഖിന് മറ്റൊരു സീറ്റ് നല്‍കണം
കോഴിക്കോട്:  കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടികയില്‍ മുസ്ലീം പ്രാതിനിധ്യം കുറയുന്നതില്‍ പ്രതിഷേധവുമായി സമസ്ത കേരള ജംഇയത്തുല്‍ ഉലമ ഇകെ വിഭാഗം.
ജനസംഖ്യാനുപാതികമായി മുസ്ലീം വിഭാഗത്തിന് പ്രാതിനിധ്യം നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പരാജയമാണെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ഫൈസി  മുക്കം ആരോപിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നത് സ്വാഗതാര്‍ഹമാണെങ്ങിലും പാര്‍ലിമെന്റില്‍ മുസ്ലീം പ്രതിനിധ്യം കുറയുന്നതില്‍ സമസ്തയുടെ ആശങ്ക വെളിപ്പെടുത്തന്നതായിരുന്നു ഉമര്‍ ഫൈസിയുടെ പ്രസ്താവന.

sameeksha-malabarinews

രാജ്യത്ത് ഏറെ പീഡിപ്പിക്കപ്പെടുന്ന മുസ്ലീം വിഭാഗങ്ങള്‍ക്ക് അര്‍ഹമായി പ്രതിനിധ്യം നല്‍കാത്തതിന്റെ പേരിലുണ്ടാകുന്ന പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം കോണ്‍ഗ്രസ് നേതൃത്വത്തിന് തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വയനാട്ടില്‍ നിശ്ചയിച്ചിരുന്ന കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ധീഖിന് മറ്റൊരു വിജയസാദ്ധ്യതയുള്ള സീറ്റ് നല്‍കണമെന്നും ഉമര്‍ഫൈസി ആവിശ്യപ്പെട്ടു.

നിലവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുസ്ലീം വിഭാഗത്തില്‍ നിന്നും ഷാനിമോള്‍ ഉസ്മാന്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ജനസംഖ്യ അനുപാതിക മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചു എന്ന ചര്‍ച്ച സജീവമാണ്. ആന്റണിയെപ്പോലെയുള്ള ഉയര്‍ന്ന നേതാക്കള്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ച നടക്കുന്ന വേളയില്‍ സാമുദായിക സന്തുലനം പട്ടികയില്‍ ഉറപ്പുവരുത്തണമെന്ന് ആവിശ്യപ്പെട്ടിരുന്നു. എംഎം ഹസ്സന്റെ പേരും സിദ്ധീഖിന്റെ പേരും ഇത്തരത്തില്‍ തന്നെയാണ് ഉയര്‍ന്നുവന്നതും.

ഇതിന് പിറകെയാണ് ഉമര്‍ ഫൈസിയും, കോണ്‍ഗ്രസ് പട്ടികയില്‍ സമുദായിക സന്തുലനം പാലിച്ചില്ലെന്ന് ആരോപണവുമായി എസ്.കെ.
എസ്.എസ്.എഫ് സംസ്ഥാന സക്രട്ടറി സത്താര്‍ പന്തലൂരും രംഗത്തെത്തിയിരിക്കുന്നത്.ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു സത്താര്‍ പന്തലൂരിന്റെ വിമര്‍ശം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!