വടകരയും വയനാടും പ്രഖ്യാപിച്ചില്ല: മാറിമറിയുമോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക?

മുരളീധരനു പകരം സിദ്ധീഖോ?

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുരളീധരനു പകരം സിദ്ധീഖോ?

കോഴിക്കോട് വയനാട് ലോകസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരത്തിനിറങ്ങുമെന്ന വാര്‍ത്ത പരന്നതോടെ നിരവധി പുതിയ മാറ്റങ്ങള്‍ക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടിക വിധേയമാകുമെന്ന് റിപ്പോര്‍ട്ട്. കേരളത്തിലെ വടകരയിലെയും വയനാട്ടിലെയും സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് അനശ്ചിതമായി നീളുന്നതാണ് രാഷ്ട്രീയരംഗത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നത്.

വയനാട്ടില്‍ രാഹുല്‍ മത്സരിക്കാനിറങ്ങുന്നത് ന്യൂനപക്ഷവിഭാഗങ്ങള്‍ക്കിടിയില്‍ പ്രത്യേകിച്ച് മുസ്ലീം ജനവിഭാഗങ്ങളില്‍ യുഡിഎഫിന് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നാണ് കേരളത്തിലെ യുഡിഎഫ് നേതൃത്വം കരുതിയിരുന്നത്.

എന്നാല്‍ ഈ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വവുമായ ബന്ധപ്പെട്ട വാര്‍ത്ത വന്നതിന് തൊട്ടടുത്ത ദിവസം തന്നെ പ്രബലരായ മുസ്ലീം സംഘടനയായ സമസ്ത കേരള ജംഈഉത്തല്‍ ഉലമ ഇകെ വിഭാഗം തന്നെ കോണ്‍ഗ്രസ് പട്ടികയില്‍ മുസ്ലീം പ്രാതിനിധ്യം കുറയുന്നു എന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത് കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുയാണ്.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഷാനിമോള്‍ ഉസ്മാന്‍ മാത്രമാണ് മറ്റൊരു മുസ്ലീം പ്രാതിനിധ്യം. മുസ്ലീം ജനസാമാന്യം ഏറെയുള്ള മലബാര്‍ മേഖലയില്‍ നിന്നും പട്ടികയില്‍ ഉണ്ടായിരുന്ന സിദ്ധീഖിനെ മാറ്റി രാഹുലിന് സീറ്റ് നല്‍കിയത് അംഗീകരിക്കാനാവില്ല എന്ന സൂചനയാണ് സമസ്തയുടെ നേതാക്കള്‍ നല്‍കുന്നത്.

ഇവര്‍ കോണ്‍ഗ്രസിനോട് ആവിശ്യപ്പെടുന്നത് സിദ്ധീഖിന് ഉറച്ച ഒരു സീറ്റ് തന്നെ നല്‍കണമെന്നാണ്. കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ സ്ഥാനര്‍ത്ഥിപട്ടികയില്‍ ജനസംഖ്യാനുപാതത്തില്‍ മുസ്ലീം പ്രതിനിധ്യം ഉറപ്പുവരുത്തിയില്ല എന്ന ആക്ഷേപം ഉയര്‍ത്തിയവരാണ്. ഈ ചര്‍ച്ചകളാണ് സിദ്ധീഖിന് വയനാട് നഷ്ടപ്പെടുന്നതോടെ വീണ്ടും സജീവമാകുന്നത്. ഇതോടെ ആശങ്കയിലാകുന്നത് ഔദ്യോഗിക പ്രഖ്യാപനം ഇല്ലാതെ പ്രചരണം ആരംഭിച്ച മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വമായണ്

സമസ്ത ഉയര്‍ത്തിയ ചര്‍ച്ചകള്‍ സജീവമായതോടെയാണ് വടകരയിലേയും വയനാട്ടിലേയും സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം വീണ്ടും അന്വശ്ചിതത്വത്തിലായിരിക്കുന്നത്. മുരളീധരനെ മാറ്റി സിദ്ധീഖിനെ വടകരിയില്‍ മത്സരിപ്പിക്കണെമെന്ന് ആവിശ്യം ചില കോണുകളില്‍ നിന്നും ഉയര്‍ന്നുകഴിഞ്ഞു.

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്ന വേളയില്‍ വടകരയിലും മാറ്റമുണ്ടായാല്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇത് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •