തിരൂരില്‍ കണ്ടയ്‌നര്‍ ലോറി അപകടത്തില്‍പ്പെട്ടു

തിരൂര്‍: പുതിയങ്ങാടിയില്‍ വെച്ച് കണ്ടയ്‌നര്‍ ലോറി അപകടത്തില്‍പ്പെട്ടു. എറണാകുളത്തുനിന്നും കോഴിക്കോട്ടേക്ക് മാര്‍ബിള്‍ കയറ്റിപോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ലോറി ഹൈമാസ് ലൈറ്റും സമീപത്തെ വീടിന്റെ മതിലും തകര്‍ത്ത ശേഷമാണ് നിന്നത്.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയത്. വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

Related Articles