Section

malabari-logo-mobile

കൊട്ടിയൂര്‍ ബലാത്സംഗ കേസ്;ഫാദര്‍ റോബിന്‍ വടക്കുംചേരി കുറ്റക്കാരാന്‍

HIGHLIGHTS : കണ്ണൂര്‍: കൊട്ടിയൂര്‍ ബലാത്സംഗ കേസില്‍ ഒന്നാം പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരി കുറ്റക്കരാന്‍. കേസില്‍ ഉള്‍പ്പെട്ട മറ്റ് ആറു പേരെ വെറുതെ വിട്ടു. തലശ...

കണ്ണൂര്‍: കൊട്ടിയൂര്‍ ബലാത്സംഗ കേസില്‍ ഒന്നാം പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരി കുറ്റക്കരാന്‍. കേസില്‍ ഉള്‍പ്പെട്ട മറ്റ് ആറു പേരെ വെറുതെ വിട്ടു. തലശേരി പോക്‌സോ കോടതി ജഡ്ജി പി എന്‍ വിനോദനാണ് വിധി പ്രഖ്യാപിച്ചത്.

പള്ളിമേടയില്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിവികാരിയായിരുന്ന റോബിന്‍ വടക്കുംചേരി ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെയും ഇവിടെ നിന്ന് കടത്താനും കേസ് ഒതുക്കി തീര്‍ക്കാനും ശ്രമിച്ചവര്‍ കേസിലെ പ്രതികളാവുകയായിരുന്നു.

sameeksha-malabarinews

അതെസമയം വിചാരണ വേളയില്‍ പെണ്‍കുട്ടി മൊഴിമാറ്റി ഉഭയകക്ഷി സമ്മത പ്രകാരമാണ് തങ്ങള്‍ തമ്മിലുള്ള ബന്ധം നടന്നതെന്ന് പറഞ്ഞിരുന്നു. ഈ സമയം തിനക്ക് പ്രായപൂര്‍ത്തിയായിരുന്നെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞിരുന്നു. റോബിന്‍ വടക്കുഞ്ചേരിക്കൊപ്പം ജീവിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞു. കേസിലെ പ്രധാന സാക്ഷികളായിട്ടുള്ള പെണ്‍കുട്ടിയുടെ രക്ഷിതാക്കളും ഇതേ നിലപാട് സ്വീകരിച്ചിരുന്നു.

കേസില്‍ പോലീസ് ഹാജരാക്കിയ ജനന രേഖകളും കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്ന ഡിഎന്‍എ ഫലവും പോക്‌സോ കേസില്‍ നിര്‍ണായക തെളിവായി.

3000 പേജുള്ള കുറ്റപത്രമാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയ തലശ്ശേരി പോക്‌സോ കോടതി ഒരു വര്‍ഷമാവുമ്പോഴേക്കും വിധി പ്രഖ്യാപിക്കുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!