Section

malabari-logo-mobile

ബന്ധുനിയമനം; കെ ടി ജലീലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പി കെ ഫിറോസ്

HIGHLIGHTS : കോഴിക്കോട്: ബന്ധുനിയമനത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് യൂത്ത്‌ലീഗ് നേതാവ് പി കെ ഫിറോസ്. മന്ത്രിസഭ തീരുമാനിച്ച യോ...

കോഴിക്കോട്: ബന്ധുനിയമനത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് യൂത്ത്‌ലീഗ് നേതാവ് പി കെ ഫിറോസ്. മന്ത്രിസഭ തീരുമാനിച്ച യോഗ്യതയെന്നു സാമൂഹിക നീതി വകുപ്പ് സെക്രട്ടറി കുറിപ്പു നല്‍കുകയും ചെയ്തു. അടിസ്ഥാന യോഗ്യതയല്ല അധികയോഗ്യതയെന്നും കാട്ടി മുഖ്യമന്ത്രിക്കു മന്ത്രി കത്തുനല്‍കി. ഇക്കാര്യത്തില്‍ ജലീല്‍ കബളിപ്പിച്ചോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഫിറോസ്. ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി ബന്ധുവായ അദീബിനെ നിയമിച്ചുള്ള ഉത്തരവിറക്കിയതെന്നും ഫിറോസ് ആരോപിച്ചു. ഇതിനായി മന്ത്രി എഴുതിയ കുറിപ്പും അദേഹം വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കി.

ബന്ധുനിയമനത്തിനായി മന്ത്രി കെ ടി ജലീല്‍ ആദ്യം ഫയല്‍ കൈമാറിയത് സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറി എ ഷാജാനാണ് എന്നാല്‍ ജനറല്‍ മാനേജരുടെ നിയമനത്തിനായുള്ള യോഗ്യത എംബിഎ മാറ്റി പി ജ ഡി ബി എയും ബി.ടെക്കും ആക്കുന്നതിന് ധനവകുപ്പിന്റെ അനുമതി വേണമെന്നും അതിനായി മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വിടണമെന്നും ആവശ്യപ്പെട്ടുള്ള കുറിപ്പെഴുതി എ ഷാജഹാന്‍ ഫയല്‍ മടക്കി. തൊട്ടടുത്ത ദിവസം(4-08-2016) ഈ ഫയല്‍ മന്ത്രി നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പുറംകരാര്‍ തസ്തികയിലെ നിയമനം മാത്രമാണ് മന്ത്രിസഭയ്ക്ക് വിടേണ്ടതെന്നും അധിക യോഗ്യത ചേര്‍ക്കുന്നതിന് മന്ത്രിസഭയുടെ അനുമതി വേണ്ടെന്നുമാണ് മന്ത്രിയുടെ കുറിപ്പലുണ്ടായിരുന്നത്. മന്ത്രിയുടെ ഈ കുറിപ്പ് പരിഗണിച്ച് മുഖ്യമന്ത്രി ഫയല്‍ ഒപ്പിടുകയായിരുന്നു. തുടര്‍ന്ന് യോഗ്യതമാറ്റിയുള്ള ഉത്തരവിറക്കിയത് എ ഷാജഹാന്‍ ഐ എ എസാണ്. ഖണ്ഡിക ആറിലെ കുറിപ്പ് പ്രകാരമാണ് ഉത്തരവെന്ന് വകുപ്പ് സെക്രട്ടറി രേഖപ്പടുത്തുകയും ചെയ്തു. ഖണ്ഡിക ആറ് എന്നത് മന്ത്രി കെ ടി ജലീല്‍ എഴുതിയ കുറിപ്പാണെന്ന് ഫിറോസ് വ്യക്തമാക്കി. ഇത്തരത്തില്‍ ഒരു ഉത്തരവ് പുറത്തിറക്കിയത് മുഖ്യമന്ത്രി അറിയാതെയാണെങ്കില്‍ മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

sameeksha-malabarinews

സി പി എമ്മിലെ മുതിര്‍ന്ന നേതാവായ ഇ പി ജയരാജനെ പേടിക്കാത്ത മുഖ്യമന്ത്രി എന്തിനാണ് കെ ടി ജലീലിനെ പേടിക്കുന്നതെന്നും സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി പോലും ഇല്ലാത്ത ജലീലിന് സംരക്ഷണം ഒരുക്കുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഫിറോസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്ന് ജലീലും പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും പി കെ ഫിറോസ് ആവശ്യപ്പെട്ടു.

2013 ലെ മന്ത്രിസഭയുടെ തീരുമാനപ്രകാരമാണ് ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് യോഗ്യത നിശ്ചയിച്ചത്. എന്നാല്‍ അധിക വിദ്യാഭ്യാസ യോഗ്യത ചേര്‍ത്താല്‍ പോളിസി മാറില്ല. താഴ്ന്ന വിദ്യഭ്യാസ യോഗ്യതയിലേക്ക് മാറുമ്പോള്‍ പോളിസി മാറും. അത് കാബിനറ്റിന്റെ അനുമതി വേണം. തന്റെ ബന്ധുവിനെ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിക്കണമെന്ന മന്ത്രിയുടെ വാശിയാണ് ഇവിടെ വ്യക്തമായിരിക്കുന്നതെന്നും ഫിറോസ് ആരോപിച്ചു. മന്ത്രി രാജി വെച്ച് അന്വേഷണത്തെ നേരിടണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!