Section

malabari-logo-mobile

വ്യക്തമാക്കി…സ്‌റ്റേ ഇല്ല

HIGHLIGHTS : ദില്ലി: ശബിമല സ്ത്രീപ്രവേശനം സ്റ്റേ ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ജനുവരി 22 വരെ വിധി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ്...

ദില്ലി: ശബിമല സ്ത്രീപ്രവേശനം സ്റ്റേ ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ജനുവരി 22 വരെ വിധി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. എന്നാല്‍ സെപ്റ്റംബര്‍ 28 ലെ വിധി സറ്റേ ചെയ്യണം എന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.

ഇനുവരി 22 വരെ കത്തിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ് ആവശ്യപ്പെട്ടു. അതിന് മുമ്പ് ഹര്‍ജികള്‍ കേള്‍ക്കാന്‍ ആകില്ല എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് സ്റ്റേ ഇന്നാവശ്യപ്പെട്ടത്.

sameeksha-malabarinews

ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെയുള്ള അമ്പതു റിവ്യൂ ഹര്‍ജികളും നാല് റിട്ട് ഹര്‍ജികളും ജനുവരി 22 നു തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. നിലവിലുള്ള സുപ്രീംകോടതി ഉത്തരവ് സ്‌റ്റേ ചെയ്യുന്നില്ലെന്നു കോടതി ഇന്നത്തെ വിധിയില്‍ എടുത്തു പറഞ്ഞിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!