HIGHLIGHTS : തേഞ്ഞിപ്പലം:- ചുള്ളോട് പറമ്പ് സ്വദേശി മച്ചിങ്ങൽ കൃഷ്ണൻ എന്ന കാരിക്കുട്ടി (57) പ്ലാവിൽ നിന്ന് തോൽ വെട്ടുന്നതിനിടെ വീണു മരിച്ചു. ശനിയാഴ്ച രാവിലെ വൈക്...
തേഞ്ഞിപ്പലം:- ചുള്ളോട് പറമ്പ് സ്വദേശി മച്ചിങ്ങൽ കൃഷ്ണൻ എന്ന കാരിക്കുട്ടി (57) പ്ലാവിൽ നിന്ന് തോൽ വെട്ടുന്നതിനിടെ വീണു മരിച്ചു. ശനിയാഴ്ച രാവിലെ വൈക്കത്തുപാടത്ത് വെച്ചാണ് സംഭവം. ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
ഭാര്യ – ദേവയാനി അങ്കണവാടി വർക്കർ, മക്കൾ – ഷിജുകുമാർ (വിന്നേഴ്സ് ചേളാരി ) , ഷിബുലാൽ (കേരള പോലീസ് ), മരുമക്കൾ: മഞ്ജുഷ, സുബിജ,
സഹോദരങ്ങൾ: അയ്യപ്പൻ, സുബ്രഹ്മണ്യൻ (SI തേഞ്ഞിപ്പലം), വിശ്വനാഥൻ (കാലിക്കറ്റ് യൂനിവേഴ്സിറ്റി), ജനാർദ്ധനൻ.