കെഎസ്ആര്‍ടിസ് യൂണിയനുകള്‍ ചൊവ്വാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകള്‍ പണിമുടക്കുന്നു. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ചൊവ്വാഴ്ച്ച അര്‍ധരാത്രിവരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ശമ്പളപരിഷ്‌ക്കരണ ചര്‍ച്ച സമയബന്ധിതമായി പൂര്‍ത്തിയാക്കുക, വാടകയ്ക്ക് ബസെടുത്ത് സര്‍വീസ് നടത്താനുള്ള നീക്കം ഉപേക്ഷിക്കുക, ഷെഡ്യൂള്‍ പരിഷ്‌കാരം ഉപേക്ഷിക്കുക,നിയമവിരുദ്ധ ഡ്യൂട്ടി പരിഷ്‌കരണം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കെഎസ്ആര്‍ടിസിയില്‍ സിഎംഡി ടോമിന്‍ തച്ചങ്കരിയുടെ പരിഷ്‌കാരങ്ങള്‍ക്കെതിരെ സംഘടനകള്‍ ഒന്നിക്കുകയായിരുന്നു.

കെഎസ്ആര്‍ടിസിഎ(സിഐടിയു), കെഎസ്ടിഇയു(എഐടിയുസി),കെഎസ്ടിഡബ്ല്യുയു(ഐഎന്‍ടിയുസി),കെഎസ്ടിഡിയു(ഐഎന്‍ടിയുസി) എന്നീ സംഘടനകളാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയിലുള്ളത്.

Share news
error: Content is protected !!
Scroll to Top