Section

malabari-logo-mobile

പൊന്നാനി ചമ്രവട്ടം നഗരപാതയില്‍ അപകടങ്ങള്‍ പെരുകുന്നു

HIGHLIGHTS : കുറ്റിപ്പുറം:ഇടപ്പള്ളി,കോഴിക്കോട്‌, പൊന്നാനി റോഡുകള്‍ സംഗമിക്കുന്ന ചമ്രവട്ടത്ത്‌ അപകടങ്ങള്‍ പതിവാകുന്നു. അഞ്ച്‌ റോഡുകള്‍ സംഗമിക്കുന്ന ഈ നഗരത്തില്‍ ...

Untitled-1 copyകുറ്റിപ്പുറം:ഇടപ്പള്ളി,കോഴിക്കോട്‌, പൊന്നാനി റോഡുകള്‍ സംഗമിക്കുന്ന ചമ്രവട്ടത്ത്‌ അപകടങ്ങള്‍ പതിവാകുന്നു. അഞ്ച്‌ റോഡുകള്‍ സംഗമിക്കുന്ന ഈ നഗരത്തില്‍ പലഭാഗങ്ങളില്‍ നിന്നായി വാഹനങ്ങള്‍ അമിതവേഗതയില്‍ എത്തുന്നതും കൂട്ടിയിടിക്കുന്നതും പതിവായിരിക്കുകയാണ്‌. ചമ്രവട്ടം കുറ്റിപ്പുറം ദേശീയ പാത ഈ മാസം 22 നാണ്‌ ഉദ്‌ഘാടനം ചെയ്യുന്നത്‌. എന്നാല്‍ ഇപ്പോഴെ വാഹനങ്ങള്‍ സഞ്ചരിച്ച്‌ തുടങ്ങി.

ഒരാഴ്‌ചയ്‌ക്കുള്ളില്‍ ചെറുതും വലുതുമായി പത്തോളം വാഹനാപകടങ്ങളാണ്‌ ഇവിടെ ഉണ്ടായിരിക്കുന്നത്‌. ഇവിടെ സിഗ്നല്‍ ലൈറ്റ്‌ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.

sameeksha-malabarinews

ഇവിടെ അപകടങ്ങള്‍ ഒഴിവാക്കാന്‍ അടിയന്തിരമായി ട്രാഫിക്‌ പോലീസിനെ നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!