HIGHLIGHTS : ബൈക്ക് യാത്രക്കാരന് മരിച്ചത് ഫയര്ഞ്ചിന് തട്ടി പരപ്പനങ്ങാടി: പരപ്പനങ്ങാടി ചെറമംഗലം പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ച...
ബൈക്ക് യാത്രക്കാരന് മരിച്ചത് ഫയര്ഞ്ചിന് തട്ടി
പരപ്പനങ്ങാടി: പരപ്പനങ്ങാടി ചെറമംഗലം പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രക്കാരന്റെ മുകളിലൂടെ ഫയര്എഞ്ചിന് കയറിയിറങ്ങി. 1 മരണം. ബിപിഅങ്ങാടി സ്വദേശി നുറുക്ക് പറമ്പില്‍ കാസിമിന്റെ മകന് ജാബിര്‍(24) ആണ് മരിച്ചത്. 2പേരുടെ നില അതീവ ഗുരുതരം. കൊടക്കാട് തീപിടുത്തമുണ്ടായത് അണയ്ക്കാനായി പോകുന്ന തിരൂര്‍ ഫയര്‍ ആന്റ് റസ്ക്യുയൂണിറ്റിന്റെ ഫയര്‍ എഞ്ചിനിലാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
പകല്‍ 3.15 ഓടെയാണ് അപകടമുണ്ടായത്. അപകടസ്ഥലത്തെ വളവും മഴയും അപകടകാരണമായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.