Section

malabari-logo-mobile

അന്താരഷ്ട്ര നാടകോത്സവം ‘ഇറ്റ്‌ഫോകിന്’ തിരിതെളിഞ്ഞു

HIGHLIGHTS : തൃശൂര്‍: കേരള സംഗീത നാടക അക്കാദമി ഒരുക്കുന്ന ആറാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് അരങ്ങുണര്‍ന്നു. സാംസ്‌ക്കാരിക മന്ത്രി കെ സി ജോസഫ് നാടകോത്സവം ഉദ്ഘാ...

unnamed (1)തൃശൂര്‍: കേരള സംഗീത നാടക അക്കാദമി ഒരുക്കുന്ന ആറാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് അരങ്ങുണര്‍ന്നു. സാംസ്‌ക്കാരിക മന്ത്രി കെ സി ജോസഫ് നാടകോത്സവം ഉദ്ഘാടനം ചെയ്തു. പ്രശസ്ത കലാചിന്തകയും നാടക സംവിധായകയുമായ അനുരാധാകപൂര്‍ മുഖ്യ പ്രഭാഷണം നടത്തി.

itfok 1

മൂന്ന് പ്രമേയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തവണ നാടകോത്സവം അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ട്രാന്‍സിഷന്‍, ജന്‍ഡര്‍, സ്‌പെക്ടേറ്റര്‍ഷിപ്പ് എന്നീ പ്രമേയങ്ങളില്‍ അധിഷ്ഠിതമായ നാടകങ്ങളാണ് അവതരിപ്പിക്കപ്പെടുക.itfok 2

sameeksha-malabarinews

പോളണ്ട്, ജര്‍മനി, നോര്‍വ, ഇറാന്‍, ഇസ്രായേല്‍, ഫ്രാന്‍സ്, ഇറ്റലി, ചെക്ക് ഫിപ്പബ്ലിക്ക്, ചെക്കോസ്ലോവാക്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 11 അന്താരാഷ്ട്ര നാടകങ്ങളും കേരളത്തില്‍ നിന്നുള്ള 6, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നായി 6 നാകങ്ങളുമാണ് ആസ്വാദകര്‍ക്ക് മുന്നിലെത്തുക.

നാലു ദിവസത്തെ സിമ്പോസിയവും ഇറ്റ്‌ഫോക്കിന്റെ ഭാഗമായുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!