Section

malabari-logo-mobile

ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ല ഉത്തരവില്‍ വ്യക്തത വേണമെന്ന് കോടതിയോട് കേന്ദ്രം

HIGHLIGHTS : ദില്ലി : ആധാര്‍ കാര്‍ഡ് സംബന്ധിച്ച സുപ്രീം കോടതി ഉത്തരവില്‍ വ്യക്തതത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യമുന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചു. ആധാറി...

images (1)ദില്ലി : ആധാര്‍ കാര്‍ഡ് സംബന്ധിച്ച സുപ്രീം കോടതി ഉത്തരവില്‍ വ്യക്തതത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യമുന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചു. ആധാറിന്റെ പേരില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നിഷേധിക്കരുതെന്ന സുപ്രീം കോടതി ഉത്തരവില്‍ വ്യക്തത വരുത്തണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

പാചക വാതകത്തിനടക്കം ആധാര്‍ നിര്‍ബന്ധ മാക്കരുതെന്നും ആധാറിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കരുതെന്നും നിര്‍ദ്ദേശിച്ച് സുപ്രീം കോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്. സുപ്രീം കാടതി ഉത്തരവ് സര്‍ക്കാര്‍ പദ്ധതികളെ സാരമായി തന്നെ ബാധിച്ചിരുന്നു.

sameeksha-malabarinews

സുപ്രീം കോടതി ഉത്തരവ് പദ്ധതികളെ എപ്രകാരം ബാധിക്കുമെന്ന് ആരാഞ്ഞാണ് പെട്രോളിയം മന്ത്രാലയം വഴി കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അതേ സമയം കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!