ദേശസ്‌നേഹം പഠിപ്പിക്കേണ്ടെന്ന് സര്‍ഫ്രാസ് നവാസ്; വധശിക്ഷ നല്‍കണം; ഉമ്മ

കൊച്ചി: പറങ്കികള്‍ക്ക് വിടുവേല ചെയ്തവര്‍ കുഞ്ഞാലി മരക്കാരുടെ പിന്‍മുറക്കാരെ ദേശ സ്‌നേഹം പഠിപ്പിക്കേണ്ടെന്ന് കാശ്മീര്‍ റിക്രൂട്ട് കേസില്‍ ശിക്ഷിക്കപ്പെട്ട സര്‍ഫ്രാസ് നവാസ്. കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ കേസിന്റെ വിധികേട്ട ശേഷം പുറത്തിറങ്ങി ജയിലിലേക്ക് മടങ്ങവെയാണ് മാധ്യമങ്ങളോട് സര്‍ഫ്രാസ് നവാസ് ഇക്കാര്യം വിളിച്ചു പറഞ്ഞത്.

എന്നാല്‍ 2008 ല്‍ ഇവരാല്‍ റിക്രൂട്ട് ചെയ്യപ്പെട്ട് കാശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തോട് ഏറ്റുമുട്ടി മരിച്ച കണ്ണൂര്‍ സ്വദേശി ഫയാസിന്റെ ഉമ്മ പറഞ്ഞത് ഇവര്‍ക്ക് ജീവപര്യന്തമല്ല വധശിക്ഷയാണ് നല്‍കേണ്ടത് എന്നാണ്. തന്റെ മകനെ കൊണ്ടുപോയി കൊല്ലിച്ച ഇവരുടെ കുടുംബങ്ങളും ആ വേദനയറിയണമെന്ന് ഉമ്മ ഷെഫിയ മാധ്യമങ്ങളോട് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top