Section

malabari-logo-mobile

തിരൂര്‍ ആക്രമണം; മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി

HIGHLIGHTS : തിരൂര്‍ : ഇന്നലെ വൈകീട്ട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് ആറോളം മാധ്യമ പ്രവര്‍ത്തകരെ യൂത്ത് ലീഗ്കാര്‍

press copyതിരൂര്‍ : ഇന്നലെ വൈകീട്ട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് ആറോളം മാധ്യമ പ്രവര്‍ത്തകരെ യൂത്ത് ലീഗ്കാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ക്യാമറയടക്കം നശിപ്പിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. തിരൂര്‍ ടൗണില്‍ ആരംഭിച്ച പ്രകടനം ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. പ്രകടനത്തിന് വിനോദ് തലപ്പള്ളി, ജമാല്‍ ചേന്നര, പ്രദീപ് പയ്യോളി,ഷൈന്‍ താനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന യോഗത്തില്‍ തിരൂര്‍ ദിനേശ്(മംഗളം),ലത്തീഫ്(സിറാജ്)പി.ടി ഇല്ല്യാസ് (മലബാറി ന്യൂസ്) എന്നിവര്‍ സംസാരിച്ചു.
ഇന്നലെ ലീഗിന്റെ പ്രതിഷേധ പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ വ്യാപകമായി ഇടതു സംഘടനകളുടടെ ബോര്‍ഡുകളും ബാനറുകളും തകര്‍ക്കാന്‍ ശ്രമിച്ചതിനാണ് ആറോളം മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!