Section

malabari-logo-mobile

റെയില്‍വേ യാത്രാ, ചരക്ക് കൂലി വര്‍ദ്ധിപ്പിച്ചു

HIGHLIGHTS : ദില്ലി: റെയില്‍വേ യാത്രാ, ചരക്ക് കൂലി വര്‍ദ്ധിപ്പിച്ചു. തിങ്കളാഴ്ച മുതല്‍ രണ്ട് ശതമാനം വര്‍ദ്ധന വരുത്തി മന്ത്രാലയം ഉത്തരവായി. ഇന്ധന വില വര്‍ദ്ധിച്ച...

trainദില്ലി: റെയില്‍വേ യാത്രാ, ചരക്ക് കൂലി വര്‍ദ്ധിപ്പിച്ചു. തിങ്കളാഴ്ച മുതല്‍ രണ്ട് ശതമാനം വര്‍ദ്ധന വരുത്തി മന്ത്രാലയം ഉത്തരവായി. ഇന്ധന വില വര്‍ദ്ധിച്ചതിന്റെ പശ്ചാതലത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

വര്‍ദ്ധനവ് പ്രകാരം സ്ലീപ്പര്‍ ക്ലാസ്, ഏസി ടിക്കറ്റ് എന്നിവയുടെ നിരക്കുകള്‍ രണ്ട് ശതമാനം കൂട്ടും. ചരക്കു കൂലിയില്‍ 1.7 ശതമാനമാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുക. ഇതിനു പുറമെ എല്ലാ വിധ ചരക്കുകള്‍ക്കും ഒക്‌ടോബര്‍ ഒന്നു മുതല്‍ 15 ശതമാനം ‘തിരക്കുകാല’ ലെവി ചുമത്തിയിട്ടുമുണ്ട്. ഇതിനു പുറമെയാണ് ഇന്ധന നിരക്കില്‍ ഏകീകരണം വഴി 1.7 ശതമാനം വര്‍ദ്ധന വരുത്തുന്നത്. ഒക്‌ടോബര്‍ 10 മുതലാണ് ചരക്കുകളുടെ കാര്യത്തില്‍ വര്‍ദ്ധന നിലവില്‍ വരിക.

sameeksha-malabarinews

ഇന്ധന വിലയില്‍ ഉണ്ടായികൊണ്ടിരിക്കുന്ന ഉയര്‍ച്ച താഴ്ചകള്‍ അനുസരിച്ച് നിരക്കു കൂട്ടാന്‍ ഇക്കൊല്ലത്തെ ബജറ്റില്‍ വ്യവസ്ഥ ചെയ്തിരുന്നു . അതനുസരിച്ചാണ് ഒരോ ആറുമാസത്തിലും യാത്ര, ചരക്കുകൂലി വര്‍ദ്ധന. ഡീസലിന്റെയും വൈദ്യുതിയുടെയും വില കൂട്ടിയതിനാല്‍ നിരക്കു വര്‍ദ്ധനയല്ലാതെ മറ്റു പോംവഴിയില്ലെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ വരുത്തിയിരിക്കുന്ന ഈ വര്‍ദ്ധനവിലൂടെ ഈ സാമ്പത്തിക വര്‍ഷം 1250 കോടി രൂപ സ്വരൂപിക്കുകയാണ് ലക്ഷ്യമാക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!