വ്യത്യസ്തമായ അഭിനയത്തിലൂടെ ന്യൂ ജനറേഷന്‍ നായകരില്‍ ശ്രദ്ധേയനായ ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം 80 കാലഘട്ടത്തെ ആധാരമാക്കി ചിത്രീകരണം ആരംഭിക്കാന്‍ തുടങ്ങുന്നു.
ബാബു ജനാര്‍ദ്ദനനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ദുരന്ത പര്യവസായിയായ ഒരു നായകന്റെ കഥയാണ് ചിത്രം പറയുന്നത്. ചെന്നൈയിലെ കോടമ്പക്കത്ത് ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ഈ ചിത്രത്തിന് പേര് ഇതുവരെ ഇട്ടിട്ടില്ല.
80 കളിലെ റൊമാന്റക് ഹീറോയായി ഫഹദ് എങ്ങനെയിരിക്കുമെന്ന ആകാംക്ഷയിലാണ് ഫഹദ് ഫാന്‍സ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



