Section

malabari-logo-mobile

സോളാര്‍ കേസ്; മുഖ്യമന്ത്രി മാറി നില്‍ക്കാതെ ജ്യുഡീഷ്യല്‍ അന്വേഷണം നിഷ്പക്ഷമാകില്ല;വിഎസ്.

HIGHLIGHTS : ദില്ലി: സോര്‍ തിട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി

ദില്ലി: സോര്‍ തിട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി മാറിനില്‍ക്കാതെ ജ്യുഡീഷ്യല്‍ അന്വേഷണം നിഷ്പക്ഷമാകില്ലെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. സോളാര്‍ അന്വേഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ഒരു ഒരു ചര്‍ക്കില്ലെന്നും വി എസ് വ്യക്തമാക്കി.

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന് സര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നു. ടേംസ് ഓഫ് റഫറണ്‍സ് സംബന്ധിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കില്‍ സമയവും തീയതിയും അറിയിക്കണമെന്നാണ് കത്തിലെ ആവശ്യം. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇതു സംബന്ധിച്ച കത്ത് നല്‍കിയത്.

sameeksha-malabarinews

ഇതെ തുടര്‍ന്നാണ് സര്‍ക്കാരുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് വിഎസ് വ്യക്തമാക്കിയത്.

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് എല്‍ഡിഫ് നേതൃത്വം നല്‍കിയ ഉപരോധ സമരം പിന്‍വലിച്ചത്. അതെ സമയം മുഖ്യമന്ത്രിയുടെ ഓഫീസിനെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള ജുഡീഷ്യല്‍ അന്വേഷണത്തിന് അനുവദിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!