Section

malabari-logo-mobile

മരുസാഗര്‍ എക്‌സപ്രസ്സില്‍ 50ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

HIGHLIGHTS : എറെയും മലപ്പുറം ജില്ലയില്‍ നിന്നുള്ളവര്‍. അജ്മീറില്‍ നിന്നും എറണാകുളത്തേക്ക് വരുന്ന മരുസാഗര്‍ എക്പ്രസ്സിലെ പാന്‍ട്രി കാറില്‍


എറെയും മലപ്പുറം ജില്ലയില്‍ നിന്നുള്ളവര്‍

കാസര്‍കോട് അജ്മീറില്‍ നിന്നും എറണാകുളത്തേക്ക് വരുന്ന മരുസാഗര്‍ എക്പ്രസ്സിലെ പാന്‍ട്രി കാറില്‍ നിന്നും ഭക്ഷണം കഴിച്ച അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷഭാധെയേറ്റു. ഇതില്‍ നില വഷളായവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
താനൂര്‍ സ്വദേശി നിസാര്‍(25) പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ്കുട്ടി, തിരൂരിലെ മിസ്രിയ,വെന്നിയുരിലെ മന്‍സൂര്‍27), ഗഫൂര്‍(42) കുറ്റിപ്പുറത്തെ ഹാഷിം(37) പട്ടണക്കാട്ടെ സാഹിറ(26), നഫീസ(32), മലപ്പുറത്തെ കെസി അബൂബക്കര്‍, എടവണ്ണയിലെ അബൂബക്കര്‍, ഹംസ, ചേലക്കരയിലെ ഖദീജ, പട്ടിക്കാട്ടെ നഫീസ,വെളിയംങ്കോട്ടെ കുഞ്ഞിമോന്‍, മണ്ണാര്‍ക്കാട് സ്വദേശി ഹംസ എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഇന്നലെ രാത്രി 8.40 മണിയോടെ ട്രെയിന്‍ കങ്കനാടി സേ്റ്റഷനിലെത്തിയപ്പെഴാണ് യാത്രക്കാരില്‍ ചിലര്‍ അവശനിലയിലായി തുടങ്ങി. ഇതോടെ മറ്റുയാത്രക്കാര്‍ ബഹളം വച്ചതിരനെ തുടര്‍ന്ന് ഡോക്ടറുടെ സേവനം ല്ഭ്യമാക്കി യാത്ര തുടരുകയായിരുന്നു. എന്നാല്‍ കാസര്‍കോട് ട്രെയിനെത്തുമ്പോഴേക്കും സ്ഥിതി രൂക്ഷമായി. ഇതോടെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപ്ത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങിയ മെഡിക്കല്‍സംഘം സ്‌റ്റേഷനില്‍ എത്തിയിരുന്നു. തീരെ അവശരായ യാത്രക്കര്‍ക്ക് പ്ലാറ്റഫോറത്തില്‍ വച്ചു തന്നെ ഡ്രിപ്പ് നല്‍കുകയായരിുന്നു.

sameeksha-malabarinews

ഭക്ഷണം വളരെ മോശമായതിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ അത് കഴിക്കാതെ വലിച്ചെറിഞ്ഞിരുന്നവത്രെ.ഇത് പരാതിപ്പെട്ടിട്ടും ഇതിനെതിരെ നടപടിയെടുക്കാന്‍ അധകൃതര്‍ .തയ്യാറാ.യില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.. ട്രെയിന്‍ രാത്രി പന്ത്രണ്ടേമുക്കാലോടെയാണ് സ്റ്റേഷന്‍ വിട്ടത്.

photo courtesy:  kvartha 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!