Section

malabari-logo-mobile

രത്തന്‍ ടാറ്റ ഇന്ന് പടിയിറങ്ങും

HIGHLIGHTS : മുംബൈ: ടാറ്റയുടെ വ്യവസായ

മുംബൈ: ടാറ്റയുടെ വ്യവസായ സാമ്രാജ്യത്തിന്റെ അമരക്കാരനായ രത്തന്‍ ടാറ്റ വെള്ളിയാഴ്ച പടിയിറങ്ങും. ടാറ്റാ സണ്‍സിന്റെ ചെയര്‍മാനായി സൈറസ് പല്ലൊന്‍ഞ്ചി മിസ്ത്രി ചുമതലയേല്‍ക്കും.

ടാറ്റകുടുംബത്തിന് പുറത്തുള്ള രണ്ടാമത്തെയാളാണ് സൈറസ്.ടാറ്റാ സണ്‍സിലെ 66 ശതമാനം ഓഹരിയും ടാറ്റാ കുടുംബാംഗങ്ങളുടെ ട്രസ്റ്റിന്റേതാണ്. 18 ശതമാനം ഓഹരി ഷാംപുര്‍ജി പല്ലൊന്‍ഞ്ചി ഗ്രൂപ്പിന്റേതാണ്.

sameeksha-malabarinews

ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീല്‍, ടാറ്റാ കെമിക്കല്‍, ടാറ്റാ ഗ്ലോബല്‍ ബിവറേജസ് തുടങ്ങിയ കമ്പനികളുടെ ചെയര്‍മാന്‍ മിസ്ത്രിയായിരിക്കും.

1991 ലാണ് ജെ ആര്‍ ഡി ടാറ്റയുടെ പിന്‍ഗാമിയായി രത്തന്‍ ടാറ്റ ചുമതലയേറ്റത്. അഞ്ചരലക്ഷം കോടി മൂല്യമുള്ള ആഗോള വ്യവസായ മാക്കി ടാറ്റയെ ഉയര്‍ത്തിയ ശേഷമാണ് രത്തന്‍ പടിയിറങ്ങുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!