HIGHLIGHTS : കാലടി: വിവാഹമുറപ്പിച്ച യുവതിയുടെ മുഖത്ത് കൂട്ടുകാരി
കാലടി: വിവാഹമുറപ്പിച്ച യുവതിയുടെ മുഖത്ത് കൂട്ടുകാരി ആസിഡ് ഒഴിച്ചു. മുഖത്തും പുറത്തും ഗുരുതരമായി പൊള്ളലേറ്റ യുവതിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലയാറ്റൂര്‍ സ്വദേശിയായ നിഷാ പോളിനാ(26)ണ് പൊള്ളലേറ്റത്. സംഭവത്തെ തുടര്‍ന്ന് അടിമാലി സ്വദേശിനിയായ സല്‍മ(25)യെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഇവരെ റിമാന്‍ഡുചെയ്തു.
സംഭവത്തെ കുറിച്ച് സല്‍മ പോലീസിനു നല്കിയ മൊഴിയിങ്ങനെ താനും നിഷയും വര്‍ഷങ്ങളായി വേര്‍പിരിയാനാകാത്ത വിധം സ്നേഹിച്ച് ഒരേ വീട്ടില്‍ താമസിച്ചു വരികയാണെന്നും നിഷയ്ക്ക വിവാഹമാലോചിച്ചത് അറിഞ്ഞപ്പോഴുണ്ടായ വിഷമത്തിലാണ് മുഖത്ത് ആസിഡ് ഒഴിച്ചെതുന്നു മാണ്.
നിഷയുടെ അമ്മയുടെ സഹോദരിയുടെ മകളാണ് സല്‍മ. നെടുമ്പാശേരി വിമാനത്താവളത്തിലെ കടയിലെ ജീവനക്കരാണ് ഇരുവരും. ശനിയാഴ്ച വൈകീട്ട് കടയില്‍ എത്തിയ സല്‍മ നിഷയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോവുകയും വിട്ടിലെത്തിയപ്പോള്‍ തന്ത്രപരമായി നിഷയെ വീടിനു പുറകിലേക്ക് കൂട്ടികൊണ്ടുപോവുകയും കുപ്പിയില്‍ കരുതിയ ആസിഡെടുത്ത് മുഖത്തൊഴിക്കുകയുമായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച നിഷയുടെ കൈത്തണ്ടയിലും മുഖത്തും ആസിഡ് ഒഴിക്കുകയായിരുന്നു.
നിഷയുടെ രക്ഷിതാക്കളുടെ പരാതിയെതുടര്‍ന്ന് സല്‍മയെ പോലീസ് അറസ്റ്റ്ചെയ്യുകയായിരുന്നു.