HIGHLIGHTS : ഏയ് മോഹന്‍ലാല്‍ അത്തരക്കാരനല്ല... എന്നാല്‍ മോഹന്‍ലാല്‍ 'മിസ്റ്റര്‍ ഫ്രോഡ്' ആകുന്നു.
ഏയ് മോഹന്‍ലാല്‍ അത്തരക്കാരനല്ല… എന്നാല്‍ മോഹന്‍ലാല്‍ ‘മിസ്റ്റര്‍ ഫ്രോഡ്’ ആകുന്നു. സംശയിക്കേണ്ട ബി. ഉണ്ണികൃഷ്ണന് മോഹന്‍ലാല്‍ ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് മിസ്റ്റര്‍ ഫ്രോഡ്.
പേരു പോലെ തന്നെ ഏറെ നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. ഈ ചിത്രത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ കഴിഞ്ഞു. 2013 ല്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. റഷ്യയടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ സിനിമ ചിത്രീകരിക്കാനാണ് പ്ലാന്‍.
ബി. ഉണ്ണികൃഷ്ണന് തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. എ വി അനൂപ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ ഒരു വന്‍ താരനിരതന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.