HIGHLIGHTS : റംസാനും ഓണവും കൊഴുപ്പിക്കാന്‍ ഒരു പിടി നല്ല ചിത്രങ്ങള്‍ തീയറ്ററില്‍ എത്തുന്നു.
റംസാനും ഓണവും കൊഴുപ്പിക്കാന്‍ ഒരു പിടി നല്ല ചിത്രങ്ങള്‍ തീയറ്ററില്‍ എത്തുന്നു. റംസാന് പ്രമാണിച്ച് ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ലിജിന്‍ ജോസ് സംവിധാനം ചെയ്ത ‘ഫ്രെഡെ’യും ദിലീപ് നായകനായി എത്തുന്ന ‘മിസ്റ്റര്‍ മരുമകനും ‘ ആഗസ്റ്റ് 18 ന് തിയറ്ററുകളില്‍ എത്തി.
അന്‍പത് തിയറ്ററുകളില്‍ റിലീസ് ചെയ്ത ഫ്രെഡെയില് ആന്‍ അഗസ്റ്റിന്, നെടുമുടിവേണു, മനു എന്നിവര്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
സന്ധ്യാ മോഹന്‍ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമായ മിസ്റ്റര്‍ മരുമകനില്‍ ദിലീപിന്റെ ജോഡിയായി എത്തുന്നത് ഒത്തിരി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച മലയാളികളുടെ ഓമനകുട്ടി സനൂഷയാണ്. കോളിവുഡ് തരങ്ങളായ ഭാഗ്യരാജും, ഖുശ്ബുവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് ഈ ചിത്രത്തില്‍.
ആഗസ്റ്റ് 19 ന് മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ ‘താപ്പാന’ റിലിസ് ചെയ്യാനിരിക്കുന്നു്. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ചാര്മിന കൗര്‍ ആണ് നായികയായി അഭിനയിച്ചിരിക്കുന്നത്.
ആസ്റ്റ് 29 ന് മെഗാസ്റ്റാര്‍ മോഹന്‍ലാലിന്റെ ‘റണ്‍ ബേബി റണ്‍’ തിയേറ്ററുകളിലെത്തുന്നു. ജോഷി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അമല പോളാണ് നായിക വേഷത്തിലെത്തുന്നത്.
കേരളത്തിലെ ഉല്‍സവാഘോഷങ്ങളുടെ കൊഴുപ്പുകൂട്ടാന്‍ സല്മാന് ഖാന് നായകനായ ‘ഏക് താ ടൈഗര്‍ ‘എന്ന ബോളിവുഡ് ചിത്രവും അല്ലു അര്ജ്ജുന് നായകനായ ‘ഗജപോക്കിരി”യും നേരത്തെ തന്നെ തിയേറ്റുകളില്‍ എത്തിയിരുന്നു.
ദിവസങ്ങള്‍ക്കുമുമ്പേ തിയേറ്ററിലെത്തിയ ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രം ‘സിംഹാസന’ത്തിന്റെ വരിക്കാശേരി മന- തറവാട്- തമ്പ്രാന് കോമ്പിനേഷന്‍ പ്രേക്ഷകര്‍ തള്ളിയമട്ടാണ്.
എന്നാല്‍ ഇത്തവണത്തെ സുരേഷ്ഗോപിക്കും , ജയറാമിനും റംസാന്,ഓണ ചിത്രങ്ങള്‍ ഇല്ല.
ഒത്തിരി നല്ല ചിത്രങ്ങള്‍ ഇത്തവണത്തെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ തിയേറ്ററുകളില്‍ എത്തിയിട്ടുണ്ടെങ്കിലും ഫഹദ്് ഫാസിലിന്റെ ഫ്രൈഡെയെ ന്യൂജനറേഷന് കൂടുതല്‍ പ്രതീക്ഷയോടെയാണ് സ്വീകരിക്കുന്നു വെന്നാണ് അണിയറ സംസാരം.