HIGHLIGHTS : Coaches of Kannur-Alappuzha Executive Express derailed during shunting
കണ്ണൂര്‍: കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ കോച്ചുകള്‍ ഷണ്ടിങിനിടെ പാളംതെറ്റി. രാവിലെ സര്‍വീസ് നടത്തുന്നതിനായുള്ള ഒരുക്കങ്ങള്‍ക്കിടെ കണ്ണൂര്‍ യാര്‍ഡില്‍വെച്ചാണ് ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ പാളം തെറ്റിയത്.
![](https://malabarinews.com/wp-content/uploads/2024/06/imukthi-videio.jpg)
![](https://malabarinews.com/wp-content/uploads/2020/07/careertech.jpg)
രാവിലെ 5.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ പിന്നീട് 6.43 ഓടെയാണ് സര്‍വീസ് ആരംഭിച്ചത്. പാളം തെറ്റിയ കോച്ചുകള്‍ ഒഴിവാക്കിയാണ് ട്രെയിന്‍ ഓടിത്തുടങ്ങിയത്. പാളംതെറ്റിയ കോച്ചുകള്‍ ഇടിച്ച് സിഗ്നല്‍ ബോക്സ് തകര്‍ന്നിട്ടുണ്ട്.
![](https://malabarinews.com/wp-content/uploads/2021/11/sameeksha.jpg)
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു