HIGHLIGHTS : Pricing of land for greenfield route has been completed
മഞ്ചേരി : പാലക്കാട് കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് പാതയ്ക്കായി ജില്ലയില്‍നിന്ന് ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ വിലനിര്‍ണയം പൂര്‍ത്തിയായി. ഇതുപ്രകാരം സെന്റിന് 4,92,057 രൂപവരെ നഷ്ടപരിഹാരം ലഭിക്കും. അടിസ്ഥാനവില, സമാശ്വാസ പ്രതിഫലം, ഗുണനഘടകം, ത്രി എ വിജ്ഞാപന തീയതിമുതല്‍ നഷ്ടപരിഹാരം നല്കുന്ന തീയതിവരെയുള്ള വര്‍ധനവ് എന്നിവയടക്കം സ്ഥലത്തിനുമാത്രം ലഭിക്കുന്ന നഷ്ടപരിഹാരമാണിത്.
ഏറ്റെടുക്കുന്ന സ്ഥലങ്ങളെ പൊതുമരാമത്ത് റോഡിനുസമീപമുള്ള പുരയിട ഭൂമി, പഞ്ചായത്ത്/ സ്വകാര്യ റോഡിനുസമീപമുള്ള വാഹന ഗതാഗത സൗകര്യമുള്ള പുരയിട ഭൂമി, വാഹന ഗതാഗത സൗകര്യമില്ലാത്ത പുരയിട ഭൂമി, പൊതുമരാമത്ത് റോഡിനുസമീപമുള്ള നികത്തപ്പെട്ട നിലം, പഞ്ചായത്ത്/ സ്വകാര്യ റോഡിനുസമീപമുള്ള വാഹനഗതാഗത സൗകര്യമുള്ള നികത്തിയ നിലം, വാഹന സൗകര്യമില്ലാത്ത നികത്തിയ നിലം, പൊതുവാഹന ഗതാഗത സൗകര്യമുള്ള നിലം, പൊതുവാഹന ഗതാഗത സൗകര്യമില്ലാത്ത നിലം എന്നിങ്ങനെ തരംതിരിച്ചാണ് നഷ്ടപരിഹാരം നല്‍കുന്നത്.
മരങ്ങള്‍ക്കും കാര്‍ഷിക വിളകള്‍ക്കും കെട്ടിടങ്ങള്‍ക്കും അതത് വകുപ്പുകള്‍ നിര്‍ണയിക്കുന്ന വിലയുടെ ഇരട്ടി തുകയും ലഭിക്കും. നഷ്ടപരിഹാര നിര്‍ണയം അന്തിമഘട്ടത്തിലാണെന്നും ഇത് പൂര്‍ത്തിയായാല്‍ ഭൂമി വിട്ടൊഴിയാന്‍ സ്ഥലമുടമകള്‍ക്ക് നോട്ടീസ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. നോട്ടീസ് ലഭിച്ച് രണ്ടുമാസത്തിനകം ഭൂമിയും കെട്ടിടങ്ങളും വിട്ടൊഴിയണം.
വിവിധ വില്ലേജുകളില്‍ ഓരോ വിഭാഗം ഭൂമിക്കും സെന്റിന് ലഭിക്കുന്ന നഷ്ടപരിഹാരം
എടപ്പറ്റ: (1) 4,92,057 (2) 2,39,523 (3) 89,788 (5) 81,448 (6) 58,033. കരുവാരക്കുണ്ട്: (1) 4,92,057 (2) 2,39,523 (3) 89,788 (4) 1,64,055 (5) 81,448 (6) 58,033
തുവ്വൂര്‍: (1) 4,92,057 (2) 2,39,523 (3) 89,788 (4) 1,64,055 (5) 81,448 (6) 58,033 (8) 28,371 ചെമ്പ്രശേരി: (1) 4,38,771 (2) 2,52,193 (3) 99,585 (5) 74,069 (6) 61,922 (8) 28,371
വെട്ടിക്കാട്ടിരി: (2) 2,52,193 (3) 99,585 (5) 74,069 (6) 60,643 പോരൂര്‍: (2) 2,51,477 (3) 99,585 (5) 74,069 (6) 60,643. എളങ്കൂര്‍: (1) 3,81,134 (2) 2,30,949 (3) 90,579 (4) 1, 49,918 (5) 70,653 (6) 58,544 (7) 66,824 (8) 29,369. കാരക്കുന്ന്: (1) 4,59,528 (2) 2,58,754 (3) 77,752 (4) 1,72,354 (5) 88,185 (6) 60,477 (7) 79,650 (8) 29,369. പെരകമണ്ണ: (1) 4,59,528 (2) 2,58,754 (3) 77,752 (4) 1,72,354 (5) 88,185 (6) 60,477 (7) 77,245 (8) 25,462. കാവനൂര്‍: (1) 4,73,922 (2) 2,70,558 (3) 98,465 (5) 95,263 (6) 60,477 (7) 81,438 (8) 31,504. അരീക്കോട്: (1) 4,70,230 (2) 2,61,450 (3) 90,863 (4) 1,93,961 (5) 98,428 (6) 65,558 (7) 74,046 (8) 31,504. മുതുവല്ലൂര്‍: (2) 2,47,428 (3) 82,526 (5) 94,597 (6) 61,113 (7) 73,253 (8) 30,592. ചീക്കോട്: (1) 4,15,448 (2) 2,47,041 (3) 86,662 (4) 1,96,682 (5) 94,597 (6) 59,563. വാഴക്കാട്: (1) 4,65,499 (2) 2,57,220 (3) 92,131 (5) 90,736 (6) 53,140 (7) 77,837 (8) 25,730. വാഴയൂര്‍: (1) 4,65,499 (2) 2,56,769 (3) 92,902 (5) 92,184 (6) 48,139 (7) 73,177 (8) 25,730.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു