Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;പ്രൊഫഷണല്‍ അസിസ്റ്റന്റ് കരാര്‍ നിയമനം

HIGHLIGHTS : പ്രൊഫഷണല്‍ അസിസ്റ്റന്റ് കരാര്‍ നിയമനം സര്‍വകലാശാലാ നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രൊഫഷണല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തി...

പ്രൊഫഷണല്‍ അസിസ്റ്റന്റ് കരാര്‍ നിയമനം

സര്‍വകലാശാലാ നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രൊഫഷണല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് curecdocs@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ നവംബര്‍ 4-ന് മുമ്പായി സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍.

sameeksha-malabarinews

കായികക്ഷമതാ പരിശോധന

കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയന വര്‍ഷത്തെ ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്., എം.പി.എഡ്. പ്രവേശനത്തിന്റെ കായികക്ഷമതാ പരിശോധന 29 മുതല്‍ നവംബര്‍ 3 വരെ നടക്കും. വിദ്യാര്‍ത്ഥികള്‍ കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ രാവിലെ 9 മണിക്ക് മുമ്പായി ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

എം.എഡ്. പ്രവേശനാഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവകുപ്പില്‍ എം.എഡ്. പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്കായി 28, 29 തീയതികളില്‍ ഓണ്‍ലൈന്‍ അഭിമുഖം നടക്കുന്നു. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റിലെ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ലിങ്കില്‍. പി.ആര്‍. 1022/2021

പരീക്ഷാകേന്ദ്രത്തില്‍ മാറ്റം

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എ. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് നാദാപുരം, ചെക്യാട് മലബാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ഫോര്‍ വിമെന്‍ പരീക്ഷാ കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച ആണ്‍കുട്ടികള്‍ നാദാപുരം ടി.ഐ.എം. ട്രെയ്നിംഗ് കോളേജില്‍ പുതുക്കിയ ഹാള്‍ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകണം.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 13 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ എം.എ. അറബിക് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.എ. മലയാളം ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

നാലാം സെമസ്റ്റര്‍ എം.എച്ച്.എം. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 3-ന് തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ

2018 ബാച്ച് ബി.വോക്. ഫുഡ്സയന്‍സ് ഏപ്രില്‍ 2019 രണ്ടാം സെമസ്റ്റര്‍ (ഇന്റേണ്‍ഷിപ്പ് മാത്രം) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ (ഇന്റേണ്‍ഷിപ്പ് ഒഴികെ), നവംബര്‍ 2020 അഞ്ചാം സെമസ്റ്റര്‍ പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷ 27, 28 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാലാ ലൈബ്രറി സയന്‍സ് പഠനവകുപ്പില്‍ നാലാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ്.സി. ഏപ്രില്‍ 2021 പരീക്ഷകളുടെ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ 27-നും വൈവ 28-നും രാവിലെ 9 മണി മുതല്‍ നടക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.കോം. നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശൂര്‍ ജോണ്‍ മത്തായി സെന്ററില്‍ സ്‌കൂള്‍ ഓഫ് ഡ്രാമ വിഭാഗത്തിന് ഓപ്പണ്‍ എയര്‍ തിയേറ്റര്‍ നിര്‍മാണത്തിന് തടസ്സമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കം ചെയ്യുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. നിരത ദ്രവ്യമായ 350 രൂപ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍) കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്ന പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം ക്വട്ടേഷന്‍ നവംബര്‍ 5-ന് 3 മണിക്ക് മുമ്പായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍), കാലിക്കറ്റ് യൂണിവേഴ്സിറ്റി, പിന്‍ – 673635 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!