വയനാട്ടില്‍ പുലി കിണറ്റില്‍ വീണു

കല്‍പ്പറ്റ: വയനാട്ടില്‍ പുലി കിണറ്റില്‍ വീണു. പൊഴുതന ആറാമൈലില്‍ ജനവാസ മേഖലയിലെ കിണറ്റിലാണ് പുള്ളിപുലി കിണറില്‍ വീണിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആഴമുള്ള കിണറായതുകൊണ്ടുതന്നെ പുലിക്ക് തനിയെ മുകളിലേക്ക് കയറിവരാന്‍ കഴിഞ്ഞിട്ടില്ല.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും വൈത്തിരി പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

പുലിയെ പുറത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.