Section

malabari-logo-mobile

ബഹ്‌റൈനില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച തോക്കുകളും മദ്യവും പിടിച്ചെടുത്തു

HIGHLIGHTS : മനാമ: ബഹ്‌റൈനില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച തോക്കുകളും മദ്യവും പിടിച്ചെടുത്തു. സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച സാധനങ്ങളാണ് പിടിച...

മനാമ: ബഹ്‌റൈനില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച തോക്കുകളും മദ്യവും പിടിച്ചെടുത്തു. സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച സാധനങ്ങളാണ് പിടിച്ചെടുത്തത്. സ്വകാര്യ വാഹനങ്ങളിലാണ് വസ്തുക്കള്‍ കടത്താന്‍ ഉപയോഗിച്ചത്. തോക്കുകള്‍, മദ്യം, വെടിയുണ്ടകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.

ആദ്യത്തെ വാഹനത്തില്‍ നിന്നും തുണികൊണ്ടു പൊതിഞ്ഞ നിലയില്‍ ഡ്രൈവര്‍ സീറ്റിന് അടിയല്‍ നിന്ന്ാണ് തോക്കുകളും 15 വെടിയുണ്ടകളും കണ്ടെത്തിയത്. രണ്ടാമത്തെ വാഹനത്തില്‍ നിന്ന് മറ്റൊരു തോക്കും ആറ് ബുള്ളറ്റുകളുമാണ് ഇതെ രീതിയില്‍ തന്നെ പിടിച്ചെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനുപുറമെ മറ്റ് രണ്ട് വാഹനങ്ങളില്‍ നിന്നായി 55ലധികം മദ്യക്കുപ്പികളും കണ്ടെത്തി.

sameeksha-malabarinews

സൗദി അറേബ്യയിലേക്ക് ബഹ്‌റൈന്‍ വഴി കടത്തിക്കൊണ്ടുപോകുന്ന സാധനങ്ങള്‍ പിടിച്ചെടുക്കാന്‍ പരിശോധനകള്‍ ശക്തമാക്കിയതായി സൗദി കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. മയക്കുമരുന്ന്, ആയുധങ്ങള്‍ എന്നിവയ്ക്ക് പുറമെ മനുഷ്യക്കടത്തും ഇതുവഴി നടത്തുന്നുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!