ഉത്തരഖണ്ഡില്‍ മഞ്ഞിടിച്ചിലില്‍: രണ്ട് സൈനികര്‍ മരിച്ചു

avalanche_feഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഞ്ഞിടിച്ചിലില്‍ രണ്ടു സൈനികര്‍ മരിച്ചു. പിത്തോറഖണ്ഡിലാണ് അപകടം നടന്നത്. കൂടുതല്‍ പേര്‍ മഞ്ഞിനടിയില്‍ കുടുങ്ങിപ്പോയെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

മഞ്ഞുവീഴ്ചയും മഴയും മൂലം രണ്ട് ദിവസമായി ഉത്തരാഖണ്ഡില്‍ ജനജീവിതം തടസ്സപ്പെട്ടിരിക്കുകയാണ്. കേദാര്‍നാഥ് ഉള്‍പ്പെടെ 2500 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള സ്ഥലങ്ങളില്‍ മഞ്ഞുവീഴ്ച കൂടുതല്‍ രൂക്ഷമായിട്ടുണ്ട്.

ഉത്തരകാശി, രുദ്രപ്രയാഗ്, പിത്തോറഖണ്ഡ്, ചമോലി മേഖലകളില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ (03-03-2015) മുതല്‍ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.