തിരുവനന്തപുരത്ത് ഏഴുവയസുകാരി തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടയില്‍ കാണാതായ ഏഴു വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടായിക്കോണതാണ് ദുരൂഹമായ സാഹചര്യത്തില്‍ ബാലികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

സഹോദരനോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് സമീപത്തെല്ലാം അന്വേഷിച്ചിരുന്നു. ഇതിനിടയിലാണ് വീട്ടിലെ കുളിമുറിയിലെ ജനലില്‍ കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പോത്തന്‍കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.