ഗംഗാനദി മലിനമാക്കുന്നവര്‍ക്ക് 7 വര്‍ഷം തടവും 100 കോടി പിഴയും

ദില്ലി: ഗംഗാനദി മലിനമാക്കുന്നവര്‍ക്ക് കനത്ത ശിക്ഷയുമായ കേന്ദ്രസര്‍ക്കാര്‍. ഗംഗയെ മലനിമാക്കുന്നവര്‍ക്ക് ഏഴുവര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഗംഗ ദേശീയ നദി ബില്‍ 2017 പ്രകാരമാണ് ബില്ലിന്റെ കരട് കേന്ദ്ര സമിതി തയ്യാറാക്കിയിരിക്കുന്നത്.

ഗംഗാനദിയിലെ ജലം മലിനമാക്കുക, ജലപ്രവാഹത്തിന് തടസ്സമാക്കുക, നദീതടത്തില്‍ കുഴികളുണ്ടാക്കുക, അനുവാദമില്ലാതെ ജട്ടികള്‍ നിര്‍മിക്കുക എന്നീ പ്രവര്‍ത്തനങ്ങളാണ് നിയമലംഘനത്തിന്റെ പട്ടികയില്‍പ്പെടുന്നത്.

ഗംഗയുടെ ഒരു കിലോമീറ്റര്‍ വരെയുള്ള പോഷക നദികളടക്കമുളള പ്രദേശങ്ങള്‍ ജലസംരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്നും ബില്ല് തയ്യാറാക്കിയ ജസ്റ്റിസ് ഗിരിധര്‍ മാളവ്യ ശിപാര്‍ശ ചെയ്തു. കേന്ദ്രസര്‍ക്കാര്‍ ജലവിഭവ മന്ത്രാലയത്തിന് കൈമാറിയിരിക്കുന്ന ബില്ലിന്റെ കരട് മറ്റൊരു വിദഗ്ധ സമിതി പരിശോധിച്ച ശേഷമായിരിക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക.

Share news
error: Content is protected !!
Scroll to Top