Section

malabari-logo-mobile

ടൊയോട്ട ഹൈഡ്രജന്‍ കാര്‍ വിപണിയില്‍

HIGHLIGHTS : ടൊയോട്ട ഹൈഡ്രജന്‍ കാര്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം ആരംഭിച്ചു. ഹൈഡ്രജന്‍ ഇന്ധനമാക്കുന്ന ഈ സെഡാനെ വിപണിയിലിറക്കാന്‍ ഒരുങ്ങുകയാണ് ജപ്പാന്‍ കമ്...

1403931318ടൊയോട്ട ഹൈഡ്രജന്‍ കാര്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം ആരംഭിച്ചു. ഹൈഡ്രജന്‍ ഇന്ധനമാക്കുന്ന ഈ സെഡാനെ വിപണിയിലിറക്കാന്‍ ഒരുങ്ങുകയാണ് ജപ്പാന്‍ കമ്പനി. ഇതിന്റെ ഭാഗമായി വിപണിയില്‍ ഇറക്കാനിരിക്കുന്ന ഫ്യുവല്‍ സെല്‍ സെഡാന്റെ വലിയ ചിത്രങ്ങളും കമ്പനി പുറത്തു വിട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നടന്ന ടോക്കിയോ മോട്ടോര്‍ ഷോയില്‍ കണ്‍സപ്റ്റ് മോഡലായി ഈ കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 2015 ജൂലൈയോടെ ടൊയോട്ടയുടെ ഈ പുത്തന്‍ മോഡല്‍ വിപണിയിലെത്തും. ജപ്പാനില്‍ 70 ലക്ഷം യെന്‍ (ഏകദേശം 41 ലക്ഷം) രൂപയാണ് ഇതിന്റെ വില.

sameeksha-malabarinews

ടാങ്കില്‍ ഉയര്‍ന്ന മര്‍ദ്ദത്തില്‍ ശേഖരിച്ച് വെക്കുന്ന ഹൈഡ്രജന്‍ ഓക്‌സിജനുമായി സംയോജിക്കുമ്പോഴുണ്ടാകുന്ന ഊര്‍ജ്ജമാണ് ഫ്യുവല്‍ സെല്‍ കാര്‍ ഓടാന്‍ ഉപയോഗിക്കുന്നത്. ഹൈഡ്രജന്‍ ഇന്ധനമാക്കുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ടൊയോട്ട ശ്രമം തുടങ്ങിയിട്ട് 20 വര്‍ഷത്തിലേറെയായി.1403931318_2

യാതൊരു തരത്തിലുള്ള വായു മലിനീകരണവും ഈ വാഹനം ഓടിക്കുന്നത് വഴി ഉണ്ടാകുന്നില്ല. ഹൈഡ്രജനും, ഓക്‌സിജനുമായി ചേര്‍ന്നുണ്ടാകുന്ന നീരാവി മാത്രമാണ് വാഹനം പുറന്തള്ളുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!