തിരൂരില്‍ റെയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം പിടിയില്‍

തിരൂര്‍: തിരൂരില്‍ റെയില്‍വേസ്റ്റേഷന്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവരുന്ന അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി. ബിപി അങ്ങാടി കാവുങ്ങപറമ്പ് സമീര്‍(30), താനൂര്‍ നടക്കാവ് ചേരക്കോട് അഭിലാഷ്(35), വാക്കാട് ഏനീന്റെ പുരയ്ക്കല്‍ ഹംസ ബാവ, പോഴിത്തറ കുതിരപന്തിയില്‍ ഉണ്ണികൃഷ്ണന്‍, കല്‍പ്പകഞ്ചേരി പള്ളയെത്ത് ഫൈസല്‍ എന്നിവരെയാണ് തിരൂര്‍ എസ്‌ഐ സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഇവര്‍ നേരത്തെ തിരൂര്‍ നഗരത്തിലെ കടകളിലും സ്ഥാപനങ്ങളിലും മോഷണം നടത്തിയ കേസുകളിലെയും പ്രതികളാണ്. പ്രതികള്‍ റെയില്‍വേസ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരില്‍ നിന്നും ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്തതായും പരാതിയുണ്ട്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ റെയില്‍വേസ്‌റ്റേഷന്‍ പരിസരത്തുവെച്ചുതന്നെയാണ് മോഷണ സംഘത്തെ പിടികൂടിയത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.