Section

malabari-logo-mobile

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാം; സുപ്രീംകോടതി

HIGHLIGHTS : ദില്ലി: നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ സുപ്രീംകോടതി നീക്കി. ഫലം പ്രസിദ്ധീകരിക്കാമെന്ന് വ്യക്തമാക്കി സുപ...

ദില്ലി: നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ സുപ്രീംകോടതി നീക്കി. ഫലം പ്രസിദ്ധീകരിക്കാമെന്ന് വ്യക്തമാക്കി സുപ്രീംകോടതി നീറ്റ് ഹര്‍ജികള്‍ കീഴ്‌ക്കോടതികള്‍ പരിഗണിക്കുന്നതും വിലക്കിയിരിക്കുകയാണ്. ഫലം പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ വിധി.

ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ അവധിക്കാല ബഞ്ചാണ് ഹര്‍ജി പരിഗണിച്ചിരിക്കുന്നത്. നീറ്റ് പരീക്ഷാഫലം ഈ മാസം 26 ന് പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.

sameeksha-malabarinews

കഴിഞ്ഞ മെയ് 7 ന് നടത്തിയ നീറ്റ് പരീക്ഷയില്‍ തമിഴ്‌നാട്ടില്‍ ഇംഗ്ലീഷ് മീഡിയത്തിനും തമിഴ് മീഡിയത്തിലും വ്യത്യസ്ത ചോദ്യ പേപ്പറുകളായിരുന്നെന്നും ഇംഗ്ലീഷില്‍ എഴുതിയവര്‍ക്ക് ചോദ്യങ്ങള്‍ കടുപ്പമായിരുന്നെന്നു ചൂണ്ടിക്കാട്ടി തിരുച്ചിറപ്പള്ളിയിലെ ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിനല്‍കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!