തിരൂരില്‍ സിഗററ്റ്‌ കമ്പനിയില്‍ വന്‍ കവര്‍ച്ച; മോഷണം പോയത്‌ 14 ലക്ഷത്തിന്റെ സിഗററ്റ്‌

imagesതിരൂര്‍: തിരൂര്‍ നഗരത്തില്‍ വന്‍ കവര്‍ച്ച. ഐടിസിയുടെ ജില്ലയിലെ മൊത്ത വിതരണക്കാരായ.വെള്ളക്കാട്ട്‌ ട്രേഡിങ്ങ്‌ കോര്‍പ്പറേഷന്റെ ഗോഡൗണില്‍ നി്‌ന്നും 14 ലക്ഷം രൂപയുടെ സിഗററ്റ്‌ ഉത്‌പന്നങ്ങളാണ്‌ മോഷണം പോയിരിക്കുന്നത്‌. ഗോഡൗണിന്റെ ഷട്ടറിന്റെ പൂട്ടു പൊളിച്ചാണ്‌ മോഷണം നടന്നിരിക്കുന്നത്‌. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിരുന്ന അബ്ദുറഹിമാന്റെ ഉടമസ്ഥതയിലുളളതാണ്‌ ഈ സിഗരറ്റ്‌ ഗോഡൗണ്‍.

ശനിയാഴ്‌ച ഹര്‍ത്താലും ഞായറാഴ്‌ച അവധിയുമായതിനാല്‍ തിങ്കളാഴച്‌ രാവിലെ ഗtuഡാണ്‍ തുറക്കാന്‍ ജീവനക്കാരെത്തിയപ്പോഴാണ്‌ മോഷണവിവരമറിയുന്നത്‌.

തിരൂര്‍ ഡിവൈഎസ്‌പി അസൈനാര്‍, സിഐ മുഹമ്മദ്‌ ഹനീഫ, എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. മലപ്പുറത്ത്‌ നിന്നെത്തിയ പോലീസ്‌ ഡോഗ്‌ സ്‌ക്വാഡും ഫിംഗര്‍ പ്രിന്റ്‌ വിദഗ്‌ധരും പരിശോധന നടത്തി.