തിരൂരില്‍ പിതാവിനെ മകന്‍ വെട്ടി കൊലപ്പെടുത്തി

Still1112_00000തിരൂര്‍ : കുടുംബ വഴക്കിനെ തുടര്‍ന്ന് മകന്‍ പിതാവിനെ വെട്ടി കൊലപ്പെടുത്തി. വൈലത്തൂര്‍ നേഴ്‌സറിപ്പടി അടിമപറമ്പില്‍ മുഹമ്മദ് എന്ന ബാവ (55) യെയാണ് മകന്‍ റിയാസ് (32) കൊലപ്പെടുത്തിയത്. റിയാസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് സംഭവം. വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന പിതാവിനെ മകന്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സ്വത്തു സംബന്ധമായ പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് തിരൂര്‍ ഡിവൈഎസ്പി കെ എം സൈതാലി പറഞ്ഞു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.