Section

malabari-logo-mobile

ലഹരിക്കെതിരെ തിരൂരങ്ങാടിയില്‍ വാട്‌സ്‌ ആപ്പ്‌ കൂട്ടായിമയുടെ റാലി

HIGHLIGHTS : തിരൂരങ്ങാടി: ലഹരിയെ നാട്ടില്‍ നിന്നും ഇല്ലായ്‌മ ചെയ്യാന്‍ യുവാക്കളുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്‌മ. കൊടിഞ്ഞിയിലെ `കൊടിഞ്ഞീക്കാര്‍', `മൈ കൊടിഞ്ഞി...

whatsapp,thirurangadiതിരൂരങ്ങാടി: ലഹരിയെ നാട്ടില്‍ നിന്നും ഇല്ലായ്‌മ ചെയ്യാന്‍ യുവാക്കളുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്‌മ. കൊടിഞ്ഞിയിലെ `കൊടിഞ്ഞീക്കാര്‍’, `മൈ കൊടിഞ്ഞി’. എന്നീ വാട്ട്‌സ്‌ ആപ്പ്‌ കൂട്ടായ്‌മകളുടെ നേതത്വത്തിലാണ്‌ നാട്ടുകാര്‍ ലഹരിക്കെതിരെ സംഘടിക്കുന്നത്‌. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ മദ്യവും കഞ്ചാവും ഉപയോഗിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്‌ ഈ കൂട്ടായ്‌മകളുടെ നേതൃത്വത്തില്‍ രംഗത്തിറങ്ങിയിട്ടുള്ളത്‌. പാന്‍മസാല ഉള്‍പ്പെടെയുള്ള ലഹരി ഉപയോക്കുന്നവരെ ഇതില്‍ നിന്നും പിന്‍മാറ്റുക, ഇത്തരത്തിലുള്ള കച്ചവടം നിര്‍ത്തിക്കുക, തുടങ്ങീയവയാണ്‌ ഉദ്ധ്യേശം. സന്നദ്ധ സംഘടനകള്‍, മത രാഷ്‌ട്രീയ സംഘടനകള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയവയുടെ സഹകരണത്തോടെയാണ്‌ ഇത്‌ നടപ്പിലാക്കുന്നത്‌. ഇതിന്റെ ഭാഗമായി ക്ലബ്ബുകളുടെ കൂട്ടായ്‌മ, മഹല്ല്‌ ഭാരവാഹികളുടെ യോഗം എന്നിവ നടത്തിയിരുന്നു. എല്ലാ മദ്രസ്സകളിലും സ്‌കൂളുകളിലും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബോധവല്‍ക്കരണ ക്ലാസ്സ്‌, ഫിലിം പ്രദര്‍ശനം, വിവിധ മല്‍സരങ്ങള്‍, സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ ലഹരി വര്‍ജ്ജന ക്ലബ്ബുകള്‍, തുടങ്ങിയ നടത്താനാണ്‌ തീരുമാനം. കൂടാതെ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരിക്കെതിരെ ജാഗ്രത സമിതികള്‍ രൂപീകരിക്കുകയും പാന്‍മസാലകളും ലഹരി ഉല്‍പ്പന്നങ്ങളും വില്‍പ്പന നടത്തുന്ന കടകളില്‍ ജനകീയ റെയ്‌ഡ്‌ നടത്താനുമാണ്‌ തീരുമാനം. കൂടാതെ മറ്റു സ്ഥലങ്ങളില്‍ നിന്നും ഇത്തരത്തില്‍ വരുന്നവരെ ബോധവല്‍ക്കരിക്കുകയും ചെയ്യും. എക്‌സൈസ്‌, ആരോഗ്യ വകുപ്പ്‌, നാര്‍ക്കോട്ടിക്‌ സെല്‍ എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്‌.

കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ഇന്നലെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ബൈക്ക്‌ റാലിയും കച്ചവടക്കാര്‍ക്ക്‌ മുന്നറിയിപ്പ്‌ നോട്ടീസൂം നല്‍കി. തട്ടത്തലം ഹൈസ്‌കൂള്‍ പടിയില്‍ നിന്നും ആരംഭിച്ച ജാഥ ഫാറൂഖ്‌ നഗര്‍, സെന്‍ട്രല്‍ ബസാര്‍, കോറ്റത്തങ്ങാടി, ചെറുപ്പാറ, പാലാപാര്‍ക്ക്‌, പയ്യോളി, കുറൂല്‍, തിരുത്തി എന്നിവിടങ്ങളിലെ പര്യടനത്തിന്‌ ശേഷം കൊടിഞ്ഞിപ്പള്ളിക്ക്‌ സമീപം സമാപിച്ചു. ഇവിടെ വെച്ച്‌ ജാഥാംഗങ്ങള്‍ ലഹരിക്കെതിരെ പ്രതിജ്ഞയുമെടുത്തു.

sameeksha-malabarinews

നന്നമ്പ്ര പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പത്തൂര്‍ അബ്‌ദുല്‍ അസീസ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. പി അബ്‌ദുസ്സലാം, പാട്ടശ്ശേരി അലവി ഹാജി, പത്തൂര്‍ കുഞ്ഞോന്‍ ഹാജി, വി.ടി ഹമീദ്‌ ഹാജി, കെ.പി.കെ തങ്ങള്‍, പനമ്പിലായി അബ്‌ദുസ്സലാം ഹാജി, ഊര്‍പ്പായി സൈതലവി, പ്രൊഫ. ഷുക്കൂര്‍ ഇല്ലത്ത്‌, ടി അനീസ്‌, പി.പി കബീര്‍, എ.എം ഹബീബ്‌, രജസ്‌ഖാന്‍ മാളിയാട്ട്‌, സക്കരിയ്യ ഇല്ലിക്കല്‍, ജംഷീര്‍ കാരാംകുണ്ടില്‍, സംസാരിച്ചു. സി.പി ഷമീല്‍, പി അബ്‌ദുല്‍ ഖാദര്‍, ഫഹദ്‌ പൊറ്റാണിക്കല്‍, വി.കെ ആലംഗീര്‍, നൂറുദ്ധീന്‍ തേറാമ്പില്‍, മുഹമ്മദലി പാട്ടശ്ശേരി, എം.പി അബ്‌ദുല്‍ ജലീല്‍, മുജീബ്‌ പനക്കല്‍, പി.പി മുജീബ്‌ നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!