ലഹരി ഉല്‍പ്പന്നങ്ങളുമായി ആറംഗ സംഘം പിടിയില്‍

Lahari Padarthangalumayi Pidiyilaya Aranga Sangham copyകോട്ടക്കല്‍: 71 ചാക്ക്‌ ലഹരി ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ കൊണ്ട്‌ വരുന്നതിനിടയില്‍ ആറംഗം സംഘത്തെ എസ്‌.ഐ. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്‌ ചെയ്‌തു. ഇന്നെ ഉച്ചക്ക്‌ ദേശീയ പാത ചെനക്കലില്‍ ലോഡ്‌ ഇറക്കുന്നതിനിടെയാണ്‌ ഇവരെ പിടികൂടിയത്‌.

ഗൂഢല്ലൂരില്‍ നിന്നും വത്തക്കയുമായി വന്നിരുന്ന KL-13-N-3081 ലോറിയിലാണ്‌ ലഹരി പദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചിരുന്നത്‌. വത്തക്ക ആയതിനാല്‍ ആരും ശ്രദ്ധിക്കില്ല എന്ന കാരണത്താലാണ്‌ ഇത്‌ തെരഞ്ഞെടുത്തതെന്നും എറണാകുളത്തേക്ക്‌ കൊണ്ട്‌ പോവാനാണ്‌ ഇത്‌ കൊണ്ട്‌ വന്നതെന്നും ഇവര്‍ പറഞ്ഞു.

ഡ്രൈവര്‍ തമിഴ്‌നാട്‌ പന്തല്ലൂര്‍ സ്വദേശി മുഹമ്മദ്‌ ഇസ്‌ഹാഖ്‌ (44), ചങ്കുവെട്ടി സജിത്‌ (44), കുന്ദകുളം പഴഞ്ഞി സ്വദേശികളായ മോഹന്‍ (51), ശിവന്‍ (43), പറപ്പൂര്‍ ചോലക്കല്‍ രജിത്‌ (24), തിരൂരങ്ങാടി മുസ്ഥഫ (42) എന്നിവരെയാണ്‌ രഹസ്യ വിവരത്തെ തുടര്‍ന്ന്‌ എസ്‌.ഐ. ബെന്നി, എസ്‌.ഐ. ദിവാകരന്‍, ഗൈഡ്‌ എസ്‌.ഐ. ശരത്‌, ദനേഷ്‌, രതീഷ്‌ എന്നിവരടങ്ങിയ സംഘമാണ്‌ വലയിലാക്കിയത്‌. പ്രതികളെ ഇന്ന്‌ മലപ്പുറം കോടതിയില്‍ ഹാജരാക്കും.

Share news
error: Content is protected !!
Scroll to Top