ഓണ്‍ലൈന്‍ വ്യാപാരം നടത്താനുള്ള വ്യാപാരി സംഘടനയുടെ നീക്കം ആപല്‍ക്കരം;ഇ പി ജയരാജന്‍

photo (1)വള്ളിക്കുന്ന്‌: കേരളത്തില്‍ ഓണ്‍ലൈന്‍ കച്ചവടം ആരംഭിക്കാനുള്ള ഒരു പ്രമുഖ വ്യപാരി സംഘടനയുടെ നീക്കം ആപല്‍ക്കരമാണെന്ന്‌ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍. ഓണ്‍ലൈന്‍ വ്യാപാരം ചെറുകിട വ്യാപാരികളെ കുടിയിറക്കാന്‍ ഇടയാക്കുമെന്നും ജയരാജന്‍ പറഞ്ഞു. വള്ളിക്കുന്നില്‍ തിരൂരങ്ങാടി താലൂക്ക്‌ മര്‍ക്കന്റൈന്‍ കോ ഓപ്പറേറ്റീവ്‌ സ്വസൈറ്റിയുടെ പുതിയ ഓഫീസ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദേഹം.

വള്ളിക്കുന്ന്‌ അത്താണിക്കലാണ്‌ മര്‍ക്കന്റൈന്‍ ബാങ്കിന്റെ പുതിയ ഓഫീസ്‌ തുറന്നത്‌. ചടങ്ങില്‍ വള്ളിക്കുന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍ പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. ഓഫീസിലെ കമ്പ്യൂട്ടറൈസേഷന്‍ സിസ്റ്റം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ പി അബ്ദുള്‍ ആസീസും ലോഗോ പ്രകാശനം വി കെ സി മമ്മദ്‌ കോയയും നിര്‍വഹിച്ചു. മര്‍ക്കന്റൈന്‍ ബാങ്ക്‌ പ്രസിഡന്റ്‌ സുനില്‍കുമാര്‍ സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌ എന്‍ വി ഗോപാല കൃഷ്‌ണന്‍ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top