തിരൂരങ്ങാടി താലൂക്ക് ഓഫീസില്‍ അവധി ദിനം ശുചീകരണ ദിനമായി ആചരിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ഓഫീസ് ജീവനക്കാര്‍ അവധി ദിനം ശുചീകരണ ദിനമായി ആചരിച്ചു. തഹസിൽദാർ പി. ഷാജുവിന്റെ നേതൃത്വത്തിലുള്ള 65 ഓളം ജീവനക്കാരാണ് ഞായറാഴ്ച്ച ശുചീകരണ ദിനമായി ആചരിച്ചത്.

ഹജൂർ കച്ചേരിയിലെ വൃത്തിഹീനമായി കിടന്നിരുന്ന ഓഫീസ്, പരിസരം, ഫയലുകൾ, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിങ്ങനെയുള്ളവയെല്ലാം വൃത്തിയാക്കിയാണ് ജീവനക്കാർ ക്ലിനിംഗ് ഡേ ആചരിച്ചത്.

1996 ന് ശേഷം ഇത്തരത്തിൽ ഒരു ശുചീകരണം ഓഫീസിൽ നടന്നിട്ടില്ലെന്നും കമ്പ്യൂട്ടറൈസേഷൻ പൂർത്തിയാക്കിയ ഫയലുകൾ ഡിസ്‌പോസ് ചെയ്യുമെന്നും തഹസീൽദാർ പറഞ്ഞു.

താലൂക്ക് ഓഫീസ് പൂർണ്ണമായും കമ്പ്യൂട്ടറൈസ്ഡ് ആക്കുന്നതിനുള്ള പ്രവൃത്തികൾ നടന്നു വരികയാണ്. ഇത് പൂർത്തിയാകുന്നതോടെ വിവിധ ആവശ്യങ്ങൾക്ക് ഓഫീസിലെത്തുന്നവർക്ക് സൗകര്യപ്രദമാകുമെന്നും തന്നെ കാര്യങ്ങളറിയാനാകുമെന്നും തഹസീൽദാർ പറഞ്ഞു.