തിരൂരങ്ങാടിയില്‍ സ്വകാര്യ ആശുപത്രിയിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസതടസം നേരിട്ട യുവാവ്‌ ഗുരുതരാവസ്ഥയില്‍

തിരുരങ്ങാടി: തിരൂരങ്ങാടിയില്‍ സ്വകാര്യാശുപത്രിയുടെ കിണര്‍ വൃത്തിയാക്കുന്നതിനിടെ യുവാവിന്‌ ശാരീരിക ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടു. പൂങ്ങാടന്‍ അയ്യൂബ്ബ്‌(42) നെയാണ്‌ ഗുരഹുതരാവസ്ഥയില്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്‌. ശ്വാസംതടസം നേരിട്ട്‌ ഗുരുതരാവസ്ഥയിലായ അയ്യൂബ്ബിനെ തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സാണ്‌ രക്ഷപ്പെടുത്തിയത്‌. ഇന്ന്‌ രാവിലെ 11.45 ഓടെയാണ്‌ സംഭവം. പതിവായി അയ്യൂബ്ബ്‌ ഇത്തരത്തിലുള്ള ജോലികളാണ്‌ ചെയ്‌തുവരുന്നത്‌. ഇന്നു രാവിലെ കിറണര്‍ വൃത്തിയാക്കാനായി ഇറങ്ങി ജോലി ചെയ്‌തുകൊണ്ടിരിക്കെയാണ്‌ പെട്ടെന്ന്‌ ശ്വാസ തടസം നേരിട്ടത്‌. തുടര്‍ന്ന്‌ ആളുകള്‍ അയ്യൂബിനെ കിണറില്‍ നിന്ന്‌ പുറത്തേക്ക്‌ എടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാതായതോടെ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു.