Section

malabari-logo-mobile

ദിൽഷാദ് വിധി യോട് പൊരുതുന്നു: പ്രതീക്ഷയുടെ മുള പൊട്ടി.

HIGHLIGHTS : പരപ്പനങ്ങാടി: നിവർന്ന് നിൽക്കാൻ വിധി തുണക്കാത്ത ദിൽഷാദിന്റെ ജീവിതത്തിൽ പ്രതീക്ഷയുടെ മുള പെട്ടുന്നു. പരപ്പനങ്ങാടി പുത്തൻ കടപ്പുറം ഈർച്ച മൈതാനിക്കടുത...

dilshad copyപരപ്പനങ്ങാടി: നിവർന്ന് നിൽക്കാൻ വിധി തുണക്കാത്ത ദിൽഷാദിന്റെ ജീവിതത്തിൽ പ്രതീക്ഷയുടെ മുള പെട്ടുന്നു. പരപ്പനങ്ങാടി പുത്തൻ കടപ്പുറം ഈർച്ച മൈതാനിക്കടുത്തെ നാക്കടിയൻ സക്കീന റസാഖ് ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്ത മകൻ ഇരുപത്തിനാലുകാരനായ ദിൽഷാദാണ് ഭിന്നശേഷികൊണ്ട് നാടിന് മാതൃകയാവുന്നത്. അഞ്ചു വയസിന്റെ ശരീരഘടനയിൽ പരസഹായമില്ലാതെ നിവർന്നു നിൽക്കാൻ പോലുമാവാതെ കഷ്ടപാടിന്റെയും ഒറ്റപെടലിന്റെയും വിഷമം പേറിയ ദിൽഷാദിന് ആത്മവിശ്വാസത്തിന്റെയും പ്രത്യാശയുടെയും പുതിയ ലോകം തുറന്ന് വെച്ചത് പരപ്പനങ്ങാടി യിലെ ‘ഫെയ്സ് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘമാണ് ‘ .

ഇരിക്കാനും നിവരാനും ചലിക്കാൻ പോലുമാവാത്ത മുപ്പതോളം ഭിന്നശേഷിയുള്ള പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ സ്നേഹ കൂട്ടായ്മയൊരുക്കി സമൂഹത്തിന്റെ ഭാഗമാക്കാൻ നടത്തിയ ശ്രമങ്ങളാണ് വിജയം കണ്ടത്. ദിൽഷാദ് ഉൾപ്പടെയുള്ളവരെ കമ്പ്യൂട്ടർ പരിജ്ഞാനത്തിന്റെ പ്രാഥമിക പാഠങ്ങൾ പഠിപ്പിച്ചു. തെല്ലുംചലനശേഷിയില്ലാതിരുന്ന
ദിൽഷാദ് റെ വിരലുകൾക്ക് ജീവൻ ലഭിച്ചത് ‘ഫെയ്സിന്റെ കമ്പ്യൂട്ടർ പഠന പരിശീലനത്തിലൂടെയാണ്. ലാപ്ടോപ് ഉൾപ്പടെയുള്ള ഉപകരണങ്ങൾ നൽകിയും തൊഴിൽ സാധ്യത കളുടെ ചെപ്പുകൾ തുറന്നു വെച്ചു.അതു വഴി’സാമൂഹ്യ മാധ്യമങ്ങളിലൂടെ മനസുകൾ പങ്ക് വെച്ചും അഭിപ്രായങ്ങളും നിലപാടുകളും പ്രകടിപ്പിച്ചും ഇവർ പതുക്കെ ജീവിതമാസ്വദിച്ച് തുടങ്ങി . അങ്ങിനെ-നട്ടെല്ലുണ്ടായിട്ടും അത് നിവർത്താനാവാതെ അലസതയുടെ ലോകത്ത് വിരാചിക്കുന്നവരെ ഇവർവിചാരണ ചെയ്തു തുടങ്ങി.

sameeksha-malabarinews

ഐടി യുടെയും കമ്പ്യൂട്ടറി റെയും ലോകം ദിൽഷാദിനും നവ സുഹൃ ത്തുകൾക്കും മുന്നിൽ പുതിയ ജീവിതം തീർത്തതോടെ ഇവരുടെ മനസിൽ തളം കെട്ടി നിൽക്കുന്ന കലാ സാഹിത്യ ചോദനകളെ തട്ടിയുണർത്താൻ “ഫൈയ്സ്” പദ്ധതി തയ്യാറാക്കി. ഇതോടെ എല്ലാ ഞായറാഴ്ചകളിലും ” ഫെയ്സി ” ന്റെ പഠന കേന്ദ്രത്തിൽ ഒത്തുചേർന്ന് പാട്ടിന്റെ പാലാഴി തീർത്തു. ജീവിതത്തെ രസകരമായ കഥകൾക്ക് വിട്ടുകൊടുത്തും .സഹതാപങ്ങളെ സ്നേഹ കവിത കൾക്ക് മൊഴി മാറ്റിയും ഉ പരിമിതികളെ പമ്പ കടത്തി. ഐ ടി യിലും കലയിലും കൈ വെച്ച് നേടിയ വിജയം മണ്ണിലിറക്കാൻ ” ഫെയ്സ് ” തീരുമാനമെടുത്തതോടെ ദിൽഷാദ് ഉൾപ്പടെയുള്ളവരുടെ ഭിന്ന ശേഷി ശരിക്കും പുറത്തു വന്നു.

മണ്ണിലിറങ്ങാനാവാത്തവർ ആത്മ വിശ്വാസത്തിന്റെ കരുത്തിൽ നിലമൊരുക്കം തുടങ്ങിയതോടെ നാടിന്റെ ചരിത്രത്തിൽ വേറിട്ട അധ്യായത്തിന് മുള പൊട്ടാൻ തുടങ്ങി. ഇവരെ സഹായിക്കാൻ ഏതു നിമിഷവും ഓടിയെത്തുന്ന “കർഷക മിത്ര ” അവാർഡ് ജേതാവു കൂടിയായ ജൈവ കർഷക അധ്യാപകൻ അബ്ദുറസാഖ് മുല്ല പാട്ടിന്റെ സേവനം കൂടി ഉറപ്പായതോടെ ശയ്യ യിൽ കിടന്നെങ്ങിനെ കൃഷി ചെയ്യാമെന്ന മാതൃക യാ ണ് ഇവർ കാലത്തിന് സമ്മാനിക്കുന്നത്. വീൽചെയറിലെ വിസ്മയ കൃഷി മത്സരസ്വഭാവത്തിലുള്ളതാണന്നും കനപെട്ട സമ്മാനങ്ങൾ നൽകുമെന്നും ഫെയ്സ്’ കൺവീനർ പി ഒ നഈമും പരപ്പനാട് കർഷക സംഘം അദ്ധ്യക്ഷൻ അബ്ദു റസാഖും പറഞ്ഞു. എന്നാൽ ആ സമ്മാനം താൻ തന്നെ നേടുമെന്നാണ് ദിൽഷാദ് പറയുന്നത്. ഇതു തന്നെയാണ് കൂട്ടായ്മയിലെ ഒരോരുത്തരുടെയും ദൃഡ നിശ്ചയം . വീടിന് തൊട്ടടുത്തുള്ള പുത്തൻ കട്ടപ്പുറം ഗവ: സ്കൂളിൽ നാലാം തരം പൂർത്തിയാക്കിയ ദിൽഷാദ് ഇതിനകം ഏഴാം തരം തുല്യതാ പരീക്ഷയിൽ വിജയം നേടിയിട്ടുണ്ട് . ഫെയ്സി ന്റെ തണലിൽ പത്താംതരം പാസാകാനുള്ള ആഗ്രഹം ദിൽഷാദിന്റെ മനസിൽ ബാക്കിയുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!