Section

malabari-logo-mobile

ഗൈഡൻസ് ക്ലാസ്സിൽ മന്ത്രിയും, കളക്റ്ററും, പോലീസ് മേധാവിയും അധ്യാപകരായി

HIGHLIGHTS : താനൂർ: പത്താം ക്ലാസ്സും പ്ലസ്‌ടുവും കഴിഞ്ഞവർക്ക് വി.അബ്‌ദുറഹിമാൻ എം.എൽ.എയുടെ ' എന്റെ താനൂർ'   സംഘടിപ്പിച്ച ഗൈഡൻസ് ക്ലാസ് 'ടേണിങ് പോയന്റിൽ'  തദ്ദേശ

താനൂർ: പത്താം ക്ലാസ്സും പ്ലസ്‌ടുവും കഴിഞ്ഞവർക്ക് വി.അബ്‌ദുറഹിമാൻ എം.എൽ.എയുടെ ‘ എന്റെ താനൂർ’   സംഘടിപ്പിച്ച ഗൈഡൻസ് ക്ലാസ് ‘ടേണിങ് പോയന്റിൽ’  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യാപകനായെത്തിയത് വിദ്യാർത്ഥികൾക്ക് പുത്തൻ  അനുഭവമായി.

മൂലക്കലിൽ നടന്ന പരിപാടിയിൽ  വി. അബ്‌ദുറഹിമാൻ എം.എൽ.എയുടെ ക്ഷണപ്രകാരമാണ് മന്ത്രി എത്തിയത്. കഥ പറഞ്ഞും ചരിത്രം പറഞ്ഞും നോവലുകളെപ്പറ്റി പരാമര്ശിച്ചും ഒരു മണിക്കൂറോളം വിദ്യാർഥികൾക്ക് മുന്നിൽ അധ്യാപകനായ മന്ത്രി  എം.ടി വാസുദേവൻ നായരുടെ കൃതികളെ പറ്റിയും  ബെന്ന്യാമിന്റെ ‘ആട് ജീവിത’ത്തെ കുറിച്ചുമൊക്കെ വാചാലനായി.

sameeksha-malabarinews

ചിട്ടയായ പഠനവും പൊതു ബോധവും ചുറ്റുപാടുകളെക്കുറിച്ചുള്ള അറിവുകളുമാണ് ജീവിത ലക്‌ഷ്യം കൈവരിക്കുകയെന്ന്  മലപ്പുറം ജില്ലാ കലക്‌ടർ അമിത് മീണയും  ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റയും പ്രസംഗത്തിൽ വിദ്യാർത്ഥികളെ ഓർമിപ്പിച്ചു.

നേരത്തെ മലയാളം സർവകലാശാല വൈസ് ചാൻസലർ അനിൽ വള്ളത്തോൾ പരിപാടി ഉദ്ഘാടനം ചെയ്തു.  വി.അബ്‌ദുറഹിമാൻ എം.എൽ.എ അധ്യക്ഷനായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!