ശ്രീജിത്തിന്റെ കസ്റ്റഡി മരണം: സിഐ അടക്കുമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയാകും

കൊച്ചി വരാപ്പുഴ ശ്രീജിത്തന്റെ കസ്റ്റഡി മരണക്കേസില്‍ സിഐ അടക്കം ഏഴ് പോലീസുകര്‍ പ്രതിയാകുമെന്ന് സൂചന. വാസുദേവന്‍്‌റെ വീടാക്രമിച്ച കേസില്‍ പ്രതിയല്ലാതിരുന്ന ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്തതാണെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

സിഐ മുതല്‍ താഴെക്കുള്ള ഉദ്യോഗ്‌സഥാരായിരിക്കും കേസില്‍ പ്രതിയാകുക. കേസില്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ഉടനെ മര്‍ദ്ധിച്ചു എന്ന് കണ്ടെത്തിയ ആര്‍ടിഎഫ് ഉദ്യോഗസ്ഥരായിരിക്കും മുഖ്യപ്രതികളാവുക എന്നാണ് സൂചന

ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ യാതൊരു ധാരണയുമില്ലാതെയാണ് സംഭവസ്ഥലത്ത് എത്തിയെതെന്ന് അന്വേഷണസംഘം പറയുന്നു. ഇവര്‍ നേരത്തെ സ്ഥലത്തെത്തി അന്വേഷണം നടത്താതെ മരണപ്പെട്ട് വാസുദേവന്റെ അനുജന്‍ പറഞ്ഞയാളുകളെ പിടികൂടുകയായിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top