തമിഴ്‌നാട്ടില്‍ ആര്‍ കെ നഗറില്‍ വോട്ടെടുപ്പ് ആരംഭിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍ കെ നഗറില്‍ വോട്ടെടുപ്പ് ആരംഭിച്ചു. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ മുതല്‍ നീണ്ട നിരയാണ് ബൂത്തുകള്‍ക്ക് മുന്നില്‍ കണാന്‍ കഴിയുന്നത്. 256 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

59 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ മത്സരിക്കുന്നത്. രണ്ട് ലക്ഷത്തി ഇരുപത്തി ആറായിരം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. അണ്ണാ ഡിഎംകെക്കായി ഇ. മധുസൂദനനും ഡിഎംകെക്കായി മരുതു ഗണേഷും ശശികലയുടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ടിടിവി ദിനകരനും മത്സര രംഗത്തുണ്ട്.

ഇന്നലെ ജയളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്തുവിട്ടും പണം വിതരണം ചെയ്തും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ നടന്ന സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.