Section

malabari-logo-mobile

കാന്തപുരത്തിന്റെ നോളെജ്‌ സിറ്റിക്ക്‌ ഹരിത ട്രിബ്യണലിന്റെ സ്‌റ്റേ

HIGHLIGHTS : കോഴിക്കോട്‌ മര്‍ക്കസിന്റെ കോടഞ്ചെരിയില്‍ ഉയര്‍ന്നുവരുന്ന നോളേജ്‌സിറ്റിയിടെ നിര്‍മ്മാണപ്രവര്‍ത്തനം

11-1420968205-markaz-knoledge-cityകോഴിക്കോട്‌ മര്‍ക്കസിന്റെ കോടഞ്ചെരിയില്‍ ഉയര്‍ന്നുവരുന്ന നോളേജ്‌സിറ്റിയിടെ നിര്‍മ്മാണപ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്‌. പരിസ്ഥിതി ദുര്‍ബല പ്രദേശത്താണ്‌ നോളേജ്‌ സിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന്‌ ചൂണ്ടിക്കാണിച്ച്‌ പൊതുപ്രവര്‍ത്തകനും അഭിഭാഷകനുമായ സവാദ്‌ കെ സമര്‍പ്പിച്ച ഹരജിയിലാണ്‌ ചെന്നെയിലെ ഹരിത ട്രൈബ്യൂണല്‍ ഈ ഉത്തരവ്‌ ഇട്ടിരിക്കുന്നത്‌.

നോളേജ്‌ സിറ്റി ചെയര്‍മാന്‍ എപി അബൂബക്കര്‍ മുസ്ലിയാര്‍, കോഴിക്കോട്‌ ജില്ലാ കളക്ടര്‍, ഫോറസ്‌റ്റ്‌ കണ്‍സര്‍വേറ്റര്‍, നിര്‍മാണകരാര്‍ ഏറ്റെടുത്ത ലന്‍ഡ്‌ മാര്‍ക്ക്‌ ബില്‍ഡേഴ്‌സ, സ്ഥലം ഉടമകള്‍, എന്നവരെയാണ ഹരജിക്കാരന്‍ ഇതില്‍ കക്ഷ ചേര്‍ത്തിരിക്കുന്നത്‌.
കസ്‌തൂരിരംഗന്‍, ഗാഡ്‌ഗില്‍കമ്മറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശത്താണ്‌ നോളേജ്‌ സിറ്റിക്കു വേണ്ടി നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതെന്ന്‌ ഹരജിയില്‍ പറയുന്നുണ്ട്‌.

sameeksha-malabarinews

2013ല്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ച നോളേജ്‌ സിറ്റി പരസിത്ഥിതിക്ക്‌ എത്രത്തോളം ആഘാതം സഷ്ടിച്ചിട്ടുണ്ടെന്ന്‌ പരിശോധിക്കണമെന്നും ഇത്‌ പരിശോധിച്ച്‌ ഭുമി പൂര്‍വ്വസ്ഥിതിയിലേക്ക്‌ മാറ്റണമെന്നും ഹരജിക്കാരന്‍ പറയുന്നു. ഇതിന്റ ചെലവ്‌ കാന്തപുരത്തിന്റെയും ലാന്‍ഡ്‌ മാര്‍ക്കില്‍ നിന്നും ഈട
ാക്കണമെന്നും ഹരജിയില്‍ ആവിശ്യപ്പെടുന്നുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!