Section

malabari-logo-mobile

ഗള്‍ഫ്‌ യാത്രികര്‍ക്ക്‌ ഇരുട്ടടി; അന്താരാഷ്ട്ര പട്ടികയില്‍ നിന്ന്‌ കേരളത്തിലെ വിമാനത്താവളങ്ങള ഒഴിവാക്കുന്നു

HIGHLIGHTS : ദില്ലി: കേന്ദ്രവ്യോമായന മന്ത്രാലയം പുറത്തിറക്കിയ അന്താരാഷ്ട്രവിമാനത്താവളങ്ങളുടെ പുതുക്കിയ കരടുപട്ടികയില്‍ കേരളത്തിലെ മൂന്ന്‌ വിമാനത്താവളങ്ങളും ഇല്...

kerala gulfദില്ലി: കേന്ദ്രവ്യോമായന മന്ത്രാലയം പുറത്തിറക്കിയ അന്താരാഷ്ട്രവിമാനത്താവളങ്ങളുടെ പുതുക്കിയ കരടുപട്ടികയില്‍ കേരളത്തിലെ മൂന്ന്‌ വിമാനത്താവളങ്ങളും ഇല്ല. എന്നാല്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നുമുള്ള വിദേശയാത്രക്കാരെക്കാള്‍ കുറവ്‌ യാത്രക്കാരുള്ള മൂന്ന്‌ വിമാനത്താവളങ്ങള്‍ പുതിയ കരടു പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഈ കരടു പട്ടിക അംഗീകരിക്കുകയാണെങ്കില്‍ കേരളത്തില്‍ നിന്ന്‌ നേരിട്ട്‌ വിദേശത്തേക്ക്‌ നിലവില്‍ പുറപ്പെടുന്ന ഫ്‌ളൈറ്റുകള്‍ ഇല്ലാതാകും ഇത്‌ സംസ്ഥാനത്തിന്‌ കനത്ത തിരിച്ചടിയാകും ഉണ്ടാക്കുക.

അന്താരാഷ്ട്ര വിമാനത്താവള ഹബ്ബുകള്‍ എന്ന ആശയം മുന്‍നിര്‍ത്തിയാണ്‌ ഇപ്പോഴത്തെ പരിഷ്‌ക്കരണം ഇതിന്റെ ഭാഗമായി രാജ്യത്ത്‌ 6 അന്താരാഷ്ട്ര വിമാനത്താവള ഹബ്ബുകളാണ്‌ ഉണ്ടാവുക. ദില്ലി, ബോംബെ, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരബാദ്‌ , കൊല്‍ക്കത്ത എന്നിവയാണ്‌ ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്‌്‌.

sameeksha-malabarinews

ദേശീയ ശരാശരിയില്‍ ഏഴു ശതമാനത്തിലധികം യാത്രക്കാര്‍ കൊച്ചിയില്‍നിന്നാണ്‌ വിദേശത്തേക്ക്‌ പോകുന്നത്‌. രാജ്യത്തെ വിമാനത്താവളങ്ങളില്‍ മുംബൈക്കും ചെന്നൈക്കും ദില്ലിക്കും തൊട്ടപിന്നിലാണ്‌ കൊച്ചി. എന്നാല്‍ എത്രയോ പിറകിലുള്ള ബാംഗ്ലൂര്‍ ഹൈദരബാദ്‌ കൊല്‍ക്കത്ത വിമാനത്താവളങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌ കൊല്‍ക്കത്തില്‍ നിന്ന്‌ 3.8 ശതമാനം യാത്രക്കാര്‍ മാത്രമാണ്‌ വിദേശത്തേക്ക്‌ പോകുന്നത്‌. ഇതിലുമധികം യാത്രക്കാര്‍ കോഴിക്കോട്‌ നിന്നും തിരുവനന്തപുരത്ത്‌ നിന്നും വിദേശത്തേക്ക്‌ പോകുന്നുണ്ട്‌.

ഗള്‍ഫ്‌ നാടുകളില്‍ ഉപജീവനത്തിനായി പോകുന്ന ലക്ഷക്കണക്കിന്‌ മലയാളികളെ ഈ നീക്കം പ്രതികൂലമായി ബാധിക്കും. അന്യസംസ്ഥാന ലോബിയാണ്‌ ഈ നീക്കത്തിന്റെ പിന്നില്‍. ഇതോടെ വിദേശയാത്രനടത്തണമെങ്കിലും തിരിച്ചു വരണമെങ്കിലും പഴയപോലെ മൂംബൈ യാത്ര നടത്തേണ്ട അവസ്ഥ വരും.
2013-14 വര്‍ഷത്തില്‍ മാത്രം 74 ലക്ഷം പേര്‍ കേരളത്തില്‍ നിന്ന്‌ നേരിട്ട്‌്‌ വിദേശയാത്ര നടത്തിയിട്ടുണ്ടെന്നാണ്‌ കണക്ക്‌.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!