ലോറിയില്‍ കാറിടിച്ച്‌ നവവരനും ഭാര്യാപിതാവും മരിച്ചു; മരിച്ചത്‌ തിരൂര്‍ തെക്കുംമുറി സ്വദേശി

tirur 3തിരൂര്‍: കല്യാണപിറ്റേന്ന്‌ ഭാര്യവീട്ടിലേക്ക്‌ പോകുകയായിരുന്ന നവവരനും കുടുംബവും സ്‌ഞ്ചരിച്ചിരുന്ന കാര്‍ എറണാകുളം കീഴില്ലത്ത്‌ വെച്ച്‌ ലോറിയിലിടിച്ച്‌ വരനും വധുവിന്റെ പിതാവും മരിച്ചു. മലപ്പുറം ജില്ലയിലെ തിരൂര്‍ തെക്കുംമുറി സ്വദേശിയായ റംല മന്‍സിലില്‍ സൈതലവിയുടെ മകന്‍ ഷംനാസ്‌ ബാബു(31) വണ്ടിപ്പെരിയാര്‍ വികാസ്‌ നഗറില്‍ പുതുമന വീട്ടില്‍ മുഹമ്മദ്‌ ബഷീര്‍(55), എന്നവരാണ്‌ മരി്‌ച്ചത്‌ അപകടത്തില്‍ പരിക്കേറ്റ വധു ഷെറിലന്‍(25) മാതാവ്‌ മലീഹ(44) എന്നിവരെ പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്‌ച തിരുരില്‍ വച്ച്‌ വിവാഹം നടന്ന ശേഷം ഞായറാഴ്‌ച വധുഗ്രഹത്തിലേക്ക്‌ മടങ്ങവെ എംസി റോഡില്‍ പരത്തുവയല്‍ എന്ന സ്ഥലത്തു വച്ചാണ്‌ അപകടമുണ്ടായത്‌.്‌ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക്‌ പിന്നില്‍ ഇടിക്കകുയായിരുന്നു. മുഹമ്മദ്‌ ബഷീറായിരുന്നു കാര്‍ ഓടിച്ചിരുന്നത്‌.

സ്ഥലത്തെത്തിയ ഹെവേ പോലീസ്‌ ആണ്‌ ഇവരെ ആശുപത്രിയിലെത്തിച്ചത്‌.

 

Share news
error: Content is protected !!
Scroll to Top