Section

malabari-logo-mobile

ദുര്‍ഗ്ഗാപൂജ ലൈംഗിക തൊഴിലാളികള്‍ പ്രതേ്യകം ആഘോഷിച്ചു

HIGHLIGHTS : കൊല്‍കത്ത : ബംഗാളിലെ ഏറ്റവും വലിയ ഉല്‍സവമായ ദുര്‍ഗ്ഗാപൂജ് ചുവന്ന തെരുവായ സോണാഗച്ചിയിലെ ലൈംഗിക തൊഴിലാളികള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. നിലവിലുള്ള സാമൂഹ...

DURGA PUJAകൊല്‍കത്ത : ബംഗാളിലെ ഏറ്റവും വലിയ ഉല്‍സവമായ ദുര്‍ഗ്ഗാപൂജ് ചുവന്ന തെരുവായ സോണാഗച്ചിയിലെ ലൈംഗിക തൊഴിലാളികള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. നിലവിലുള്ള സാമൂഹിക വിലക്കുകള്‍ ലംഘിച്ചായിരുന്നു ലൈംഗിക തൊഴിലാളികള്‍ ദുര്‍ഗ്ഗാപൂജ ആഘോഷിച്ചത്. എല്ലാ തവണയും ദുര്‍ഗ്ഗാപൂജയില്‍ നിന്നും ലൈംഗിക തൊഴിലാളികളെ പങ്കെടുപ്പിക്കാത്തതിനെ തുടര്‍ന്നാണ് ഇത്തവണ പ്രത്യേകമായി പൂജ ആഘോഷിക്കാന്‍ തീരുമാനിച്ചതെന്ന് ലൈംഗിക തൊഴിലാളികളുടെ സംഘടനയായ ദര്‍ബാര്‍ മഹിളാ സമന്വയ സമിതി നേതാക്കള്‍ വ്യക്തമാക്കി.

സമൂഹത്തില്‍ തങ്ങളുടെ അവകാശങ്ങള്‍ അംഗീകരിപ്പിക്കാനും സംരക്ഷിക്കാനും വേണ്ടിയാണ് പൂജ ആഘോഷിച്ചതെന്നും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഇതിനെതിരെ കൊല്‍കത്ത ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് കോടതിയുടെ അനുവാദത്തെ തുടര്‍ന്ന് ആഘോഷങ്ങള്‍ നടത്തിയെങ്കിലും പൗരപ്രമാണിമാരുടെയും നാട്ടുകാരുടെയും കടുത്ത എതിര്‍പ്പ് തന്നെയാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത്. ഇതിന് സംഘടന ഒറ്റകെട്ടായാണ് നേരിട്ടത്.

sameeksha-malabarinews

പൂജയില്‍ പങ്കെടുക്കാനായി സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള ലൈംഗിക തൊഴിലാളികളും ഇവിടെ എത്തിയിരുന്നു. ആഘോഷത്തോടനുബന്ധിച്ച് ലൈംഗിക തൊഴിലാളികളുടെ കുട്ടികളുളെ സാംസ്‌കാരിക സംഘടനയായ കോമണ്‍ ഗന്ധ എല്ലാ ദിവസവും കലാപരിപാടികള്‍ നടത്തി.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!