Section

malabari-logo-mobile

അറബികല്ല്യാണത്തിലെ ഇരയെ മലാലക്ക് തുല്ല്യമായി ഉയര്‍ത്തണമായിരുന്നു ; നിലമ്പൂര്‍ ആയിഷ

HIGHLIGHTS : കണ്ണൂര്‍ : കോഴിക്കോട് നടന്ന അറബികല്ല്യാണത്തിലെ ഇരയെ പാകിസ്ഥാനിലെ മലാലക്ക് തുല്ല്യമായി ഉയര്‍ത്തേണ്ടിയിയിരുന്നു എന്ന് പ്രശസ്ത നാടക നടി നിലമ്പൂര്‍ ആയിഷ.

nilambur-ayisha-365x285കണ്ണൂര്‍ : കോഴിക്കോട് നടന്ന അറബികല്ല്യാണത്തിലെ ഇരയെ പാകിസ്ഥാനിലെ മലാലക്ക് തുല്ല്യമായി ഉയര്‍ത്തേണ്ടിയിയിരുന്നു എന്ന് പ്രശസ്ത നാടക നടി നിലമ്പൂര്‍ ആയിഷ. ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യഭ്യാസത്തിനായി ശബ്ദമുയര്‍ത്തിയതിനാലാണ് താലിബാന്‍ മലാലയെ ആക്രമിച്ചത്. മലാലയ്ക്ക് എല്ലാ ചികില്‍സയും എല്ലാ സഹായവും ലോകം നല്‍കി. എന്നാല്‍ അറബിയാല്‍ പീഡനത്തിനരയായ കോഴിക്കട്ടെ പെണ്‍കുട്ടിക്കായി ഒരു മതപണ്ഡിതനും രംഗത്തെത്തിയില്ല.

16 വയസ്സ് എന്നുള്ളത് പെണ്‍കുട്ടികളെ സംബന്ധിച്ച് മാനസിക പക്വത എത്താതത് കാലമാണെന്നും പ്രസവിച്ചു കഴിഞ്ഞാല്‍ മുലയൂട്ടാന്‍ അവള്‍ക്ക് അറിയില്ലെന്നും 22 വയസ്സ് കഴിയാതെ വിവാഹം കഴിപ്പിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും നിലമ്പൂര്‍ ആയിഷ പറഞ്ഞു. ഇങ്ങനെ തന്നെ കൊണ്ട് പറയിപ്പിക്കാന്‍ കാരണം താനും ശൈശവ വിവാഹത്തിന്റെ ഇരയാണെന്നും 13 വയസ്സുള്ളപ്പോളാണ് തന്നെ 47 കാരനെകൊണ്ട് കെട്ടിച്ചതെന്നും 5 ദിവസത്തെ ദാമ്പത്യത്തിനുള്ളില്‍ തന്നെ താന്‍ ഗര്‍ഭിണിയായെന്നും സംസ്‌കാരശൂന്യനായ ആ മനുഷ്യനെ ഞാന്‍ ആട്ടി പുറത്താക്കുകയായിരുന്നെന്നും ആയിഷ വ്യക്തമാക്കി.

sameeksha-malabarinews

ഇവിടെയുള്ളവര്‍ വിദ്യാസമ്പന്നരാണെങ്കിലും ലോകത്തിന്റെ മാറ്റങ്ങള്‍ മനസ്സിലാക്കുന്നില്ലെന്നും സൗദ്യ അറേബ്യയില്‍ 25 വയസ്സെങ്കിലും കഴിയാതെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കില്ലെന്നും അവര്‍ പറഞ്ഞു.

നിരവധി എതിര്‍പ്പുകളും അതിക്രമങ്ങളും സഹിച്ച് താന്‍ പൊതു രംഗത്ത് എത്തിയത് ഇത്തരം അനാചരങ്ങളോട് പോരാടാനാണെന്നും മുസ്ലീം പെണ്‍കുട്ടികളെ അടിമത്വത്തിലേക്ക് നയിക്കുന്ന എല്ലാ നീക്കങ്ങളേയും ശക്തമായിതന്നെ ചെറുക്കണമെന്ന് നിലമ്പൂര്‍ ആയിഷ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!